കോവിഡ് പ്രതിരോധത്തിനായി 2000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്ത് ബി.സി.സി.ഐ
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി 2000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നൽകി ബി.സി.സി.ഐ. പത്ത് ലിറ്റർ സംഭരണ ശേഷിയുള്ള കോൺസെൻട്രേറ്ററുകളാണ് ബി.സി.സി.ഐ സംഭാവന നൽകുന്നത്.
''കോവിഡിനെതിരായ ഈ നീണ്ട പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ വഹിച്ച പങ്കിനെ ബി.സി.സി.ഐ അംഗീകരിക്കുന്നു. കോവിഡ് ബാധിതരുടെ സൗഖ്യത്തിനായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉടൻ ലഭ്യമാക്കും'' -ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു.
''രാജ്യം നേരിടുന്ന പ്രതിസന്ധിയും മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യകതയും ബി.സി.സി.ഐ മനസിലാക്കുന്നു. രാജ്യത്തുടനീളമുള്ള ഓക്സിജൻ ക്ഷാമം കുറയ്ക്കുന്നതിന് ഈ ശ്രമം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു''-ബി.സി.സി.ഐ അധ്യക്ഷൻ ജയ്ഷാ പ്രസ്താവിച്ചു.
നേരത്തെ വിവിധ ക്രിക്കറ്റ് താരങ്ങളും ഐ.പി.എൽ ടീമുകളും ക്രിക്കറ്റ് ആസ്ട്രേലിയ അടക്കമുള്ള സംഘടനകളും ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് സംഭാവന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.