കർഷക സമരം: പഞ്ചാബിൽ ഐ.പി.എൽ വേദിയൊരുക്കാൻ ബി.സി.സി.ഐക്ക് പേടി
text_fieldsന്യൂഡൽഹി: കർഷക സമരം അരങ്ങേറുന്നതിനെത്തുടർന്ന് പഞ്ചാബിലെ മൊഹാലിയിൽ ഐ.പി.എൽ വേദിയൊരുക്കാൻ ബി.സി.സി.ഐക്ക് ഭയം. ഐ.പി.എൽ വേദിയിൽ പ്രതിഷേധം എത്തിയാൽ ലോകമെമ്പാടും അത് വാർത്തയാകുമെന്ന ഭയമാണ് ബി.സി.സി.ഐക്കുള്ളത്.മുംബൈയിൽ കോവിഡ് ഭീതിയുള്ളതിനാൽ അഹ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നീ സ്റ്റേഡിയങ്ങളെയാണ് നിലവിൽ വേദികളായി പരിഗണിക്കുന്നത്.
''കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ മൊഹാലിയിൽ ഞങ്ങൾ വേദിയൊരുക്കാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ അത് ലോകമെമ്പാടും ശ്രദ്ധിക്കപ്പെടും. അതുകൊണ്ട് തന്നെ മൊഹാലിയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല'' -ബി.സി.സി.ഐ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
മൊഹാലി ഹോം ഗ്രൗണ്ടായുള്ള പഞ്ചാബ് കിങ്സിന് തീരുമാനം തിരിച്ചടിയാവും. മുഷ്താവ് അലി ട്രോഫിക്കും പഞ്ചാബിന് വേദി നൽകിയിരുന്നില്ല. തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനത്ത് നിന്നും വേദികൾ മാറ്റാൻ സാധ്യതയുണ്ട്. അതേ സമയം മൊഹാലിക്ക് വേദി നൽകാത്തത്തിൽ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തി. വേദി നൽകാതിരിക്കാൻ കാരണമെന്താണെന്നും കോവിഡിനെതിരെ സുരക്ഷ നൽകാൻ ഒരുക്കമാണെന്നും അമരീന്ദർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.