ട്വന്‍റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ബെൻ സ്റ്റോക്സ് ഉണ്ടായേക്കില്ല
text_fieldsലണ്ടൻ: ട്വന്‍റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്ക്വാഡിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ഉൾപെടുത്തിയേക്കില്ല.
താരത്തിന്‍റെ മാനസികാരോഗ്യത്തിനാണ് ഏറ്റവും വലിയ പരിഗണന നൽകുന്നതെന്ന് പരിശീലകൻ ക്രിസ് സിൽവർവുഡ് പറഞ്ഞു. കൈവിരലിേനറ്റ പരിക്കിൽ നിന്ന് മുക്തനാകാനും മാനസികാരോഗ്യത്തിന് പ്രാധാന്യവും കൊടുത്ത താരം ക്രിക്കറ്റിൽ നിന്ന് ദീർഘകാല അവധി എടുത്തിരിക്കുകയാണ്.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് 15 അംഗ ടീമിന്‍റെ പട്ടിക വെള്ളിയാഴ്ചക്കകം സമർപ്പിക്കണം. സ്റ്റാൻഡ്ബൈ കളിക്കാരായി കൂടെെകാണ്ടുപോകുന്ന മൂന്ന് കളിക്കാരുടെ പട്ടികയിലും 30കാരനെ ഉൾപെടുത്തിയേക്കില്ല.
ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു.എ.ഇയിൽ വെച്ചാണ് ട്വന്‍റി20 ലോകകപ്പ് നടക്കാൻ പോകുന്നത്. പരിക്കേറ്റ പേസർ ജോഫ്ര ആർച്ചറും ഇംഗ്ലണ്ട് ടീമിൽ ഉണ്ടാവില്ല. സസക്സിലെ ആർച്ചറിന്‍റെ സഹതാരം ടൈമൽ മിൽസായിരിക്കും പകരക്കാരനായി ടീമിലെത്തുക.
ആസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ആഷസ് ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും ഈ മാസം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.