Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാകിസ്​താ​െനതിരായ...

പാകിസ്​താ​െനതിരായ അവസാന രണ്ട്​ ടെസ്​റ്റുകളിൽ നിന്ന്​​ ബെൻ സ്​റ്റോക്​സ്​ പിൻവാങ്ങി

text_fields
bookmark_border
പാകിസ്​താ​െനതിരായ അവസാന രണ്ട്​ ടെസ്​റ്റുകളിൽ നിന്ന്​​ ബെൻ സ്​റ്റോക്​സ്​ പിൻവാങ്ങി
cancel

ലണ്ടൻ: പാകിസ്​താനെതിരായ ടെസ്​റ്റ്​ പരമ്പരയിലെ ശേഷിക്കുന്ന രണ്ട്​ മത്സരങ്ങളിൽ സ്​റ്റാർ ഓൾറൗണ്ടർ ബെൻ സ്​റ്റോക്​സി​െൻറ സേവനം ഇംഗ്ലണ്ടിന്​ നഷ്ട​മ​ാകും. വ്യക്തിപരമായ കാരണങ്ങളാലാണ്​ സ്​റ്റോക്​സ്​ പരമ്പരയിൽ നിന്നും ഒഴിവാകുന്നതെന്ന്​ ഇംഗ്ലണ്ട്​ ആൻഡ്​ വെയ്​ൽസ്​ ക്രിക്കറ്റ്​ ബോർഡ്​ അറിയിച്ചു.

പിതാവും ന്യൂസിലൻഡിലെ മുൻ റഗ്​ബി താരവുമായ ജെഡ്​ സ്​റ്റോക്​സ്​ അസുഖബാധിതനായതിനെ തുടർന്നാണ്​ സ്​റ്റോക്​സ്​ ജന്മനാട്ടിലേക്ക്​ പോകുന്നത്​.

കഴിഞ്ഞ ഡിസംബറിൽ ഇംഗ്ലണ്ട്​ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തു​ന്നതിനിടെ ജേഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു​. മൂന്ന്​ ശസ്​ത്രക്രിയകൾക്ക്​ വിധേയനായ അദ്ദേഹം 37 ദിവസം ആശുപത്രിയിൽ ചെലവഴിച്ചു. അതിനിടെ നില വഷളായെങ്കിലും പിന്നീട്​ സുഖം പ്രാപിക്കുകയായിരുന്നു. പിതാവ്​ ആശുപത്രിക്കിടക്കയിൽ കിടക്കു​േമ്പാൾ കളിക്കളത്തിൽ വീരോചിതമായി പോരാടിയ സ്​റ്റോക്​സ്​ ഇംഗ്ലണ്ട്​ 3-1ന്​ വിജയിച്ച പരമ്പരയുടെ താരമായി മാറി.

വ്യാഴാഴ്​ച മുതലാണ്​ ഇംഗ്ലണ്ട്​ x പാകിസ്​താൻ രണ്ടാം ടെസ്​റ്റ്​ ആരംഭിക്കുന്നത്​. ആഗസ്​റ്റ്​ 21 മുതലാണ്​ മൂന്നാമ​െത്തയും അവസാനത്തെയും മത്സരം. മാഞ്ചസ്​റ്ററിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട്​ മൂന്ന്​ വിക്കറ്റി​െൻറ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു.

ആദ്യ ഇന്നിങ്​സിൽ ലീഡ്​ വഴങ്ങിയ ശേഷമായിരുന്നു ആതിഥേയരുടെ ഉഗ്രൻ തിരിച്ചുവരവ്​. ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ടീമിലെ അവിഭാജ്യ ഘടകങ്ങളിൽ ഒരാളും ഉപനായകനുമാണ്​ സ്​റ്റോക്​സ്​. ജോ റൂട്ടി​െൻറ അഭാവത്തിൽ വെസ്​റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്​റ്റോക്​സാണ്​ ടീമിനെ​ നയിച്ചിരുന്നത്​.

ന്യൂസിലൻഡിലെ ക്രൈസ്​റ്റ്​ ചർച്ചിൽ ജനിച്ച സ്​റ്റോക്​സ്​ പിതാവിന്​ റഗ്​ബി ക്ലബിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചതിനെത്തുടർന്നാണ്​ ഇംഗ്ലണ്ടിലെത്തിയത്​​​. ശേഷം പിതാവും മാതാവും സ്വദേശത്തേക്ക്​ മടങ്ങിയെങ്കിലും സ്​റ്റോക്​സ്​ ഇംഗ്ലണ്ടിൽ തുടരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ZealandenglandBen StokesCricket News
Next Story