'ഇതൊക്കെ എന്തിനാ എന്നോട് ചോദിക്കുന്നേ..'; ബാബറിനെ ഒഴിവാക്കിയതിൽ ബെൻ സ്റ്റോക്സ്
text_fieldsപാകിസ്താൻ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്നും മുൻ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ ഒഴിവാക്കിയിരുന്നു. ഒരുപാട് മത്സരത്തിൽ ഫോം കണ്ടെത്താൻ സാധിക്കാത്തതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയത്. രണ്ടാം ടെസ്റ്റിനുള്ള ഇലവനെ ഇരു ടീമുകളും പ്രഖ്യാപിച്ചിരുന്നു.
പരിക്ക് കാരണം ആദ്യ മത്സരം കളിക്കാതിരുന്ന ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് രണ്ടാം മത്സരത്തിൽ തിരിച്ചെത്തും. പാകിസ്താൻ ടീമിൽ ബാബർ കൂടാതെ ഷഹീൻ അഫ്രിദി, നസീം ഷാ എന്നീ പ്രമുഖരെ കൂടി പുറത്താക്കിയിരുന്നു. ബാബറിനെ ഒഴിവാക്കിയതിൽ ഒരുപാട് വിമർശനങ്ങൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് നേരെ ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനോട് പ്രീ മാച്ച് പ്രസ് കോൺഫറൻസിനിടെ ബാബറിനെ പുറത്താക്കിയതിന് കുറിച്ച് ചോദിച്ചിരുന്നു.
എന്നാൽ അപ്രതീക്ഷമായ ചോദ്യത്തിന് വളരെ ലളിതമായാണ് സ്റ്റോക്സ് മറുപടി പറഞ്ഞത്. ഇതൊക്കെ പാകിസ്താന്‍റെ ആഭ്യന്തര പ്രശ്നങ്ങളല്ലെ എനിക്ക് എന്ത് ചെയ്യാൻ പറ്റും,' എന്നായിരുന്നു ബെൻ സ്റ്റോക്സ് പറഞ്ഞത്. മൂന്നാം മത്സരത്തിലും മൂന്ന് താരങ്ങളും പാകിസ്താന് വേണ്ടി കളിക്കില്ല. എന്നാൽ താരങ്ങളെ പുറത്താക്കിയതല്ല വിശ്രമം നൽകിയതാണെന്നാണ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് അസ്ഹർ മഹ്മൂദ് പറയുന്നത്.
ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), കമ്രാൻ ഗുലാം, മെഹ്റാൻ മുംതാസ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നോമൻ അലി, സയീം ആയുബ്, സജിദ് ഖാൻ, സൽമാൻ അലി ആഗ, സാഹിദ് മെഹ്മൂദ്.
രണ്ടാം ടെസ്റ്റിൽ കളത്തിലിറങ്ങുന്ന ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ബ്രൈഡൻ കാർസ്, മാറ്റ് പോട്സ്, ജാക്ക് ലീച്ച്, ഷുഹൈബ് ബഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.