ബെൻ സ്റ്റോക്സ് ന്യൂസിലൻറിലേക്ക് തിരിച്ചത് പിതാവിന് അർബുദം മൂർച്ഛിച്ചതിനാൽ
text_fieldsക്രൈസ്റ്റ്ചർച്ച്: ഇംഗ്ലണ്ട് സൂപ്പർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരക്കിെട ന്യൂസിലൻറിലേക്ക് തിരിച്ചത് പിതാവ് അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായതിനാൽ.
പാകിസ്താനെതിരായ ആദ്യ ടെസ്റ്റിന് പിന്നാലെയാണ് സൂപ്പർ താരം പരമ്പരയിൽ നിന്ന് പിൻമാറിയത്. എന്നാൽ, പരിക്കില്ലാതിരുന്നിട്ടും എന്തിനാണ് താരം പരമ്പരക്കിടെ 'മുങ്ങി'യതെന്ന് വാർത്തകർ ഉയർന്നിരുന്നു. ഒടുവിൽ സ്റ്റോക്സിൻെറ പിതാവ് ഗെഡ് സ്റ്റോക്സ് തന്നെയാണ് അർബുദം ബാധിച്ച് ചികിത്സയിലായതിനാലാണ് മകൻ പരമ്പരക്കിടെ ന്യൂസിലൻറിലേക്ക് തിരിച്ചതെന്ന് പുറത്തുവിട്ടത്.
ന്യൂസിലൻറിൽ ജനിച്ച ബെൻ സ്റ്റോക്സ് പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറി ഇംഗ്ലീഷ് ടീമിനായി കളിക്കുകയായിരുന്നു. പിതാവ് ഉൾപ്പെടെ മറ്റു കുടുംബാഗങ്ങളെല്ലാം ന്യൂസിലൻറിലാണ്. നിലവിൽ ന്യൂസിലൻറിൽ ക്വാൻറീനിലാണ് താരം. കോവിഡ് ടെസ്റ്റിനു ശേഷം മാത്രമെ പിതാവിനെ കാണാനാവൂ. പിതാവ് െഗഡ് ന്യൂസിലൻറ് മുൻ റഗ്ബി താരമാണ്.
കഴിഞ്ഞ ഡിസംബറിലാണ് പിതാവിന് ബ്രെയ്ൻ ട്യൂമർ ബാധിച്ച വിവരം സ്റ്റോക്സ് അറിയുന്നത്. രോഗം ബാധിച്ച് ആദ്യ ഘട്ടം പിന്നിട്ടതിനാൽ അടിയന്തരമായി സർജറിക്ക് വിധേയമാക്കണമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര 1-0ത്തിന് ഇംഗ്ലണ്ട് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.