Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബെൻസ്​റ്റോക്​സ്​...

ബെൻസ്​റ്റോക്​സ്​ ഇംഗ്ലണ്ട്​ ടീമിൽ നിന്നും പിന്മാറി; അമ്പരന്ന്​​ ക്രിക്കറ്റ്​ ലോകം

text_fields
bookmark_border
ബെൻസ്​റ്റോക്​സ്​ ഇംഗ്ലണ്ട്​ ടീമിൽ നിന്നും പിന്മാറി; അമ്പരന്ന്​​ ക്രിക്കറ്റ്​ ലോകം
cancel

ലണ്ടൻ: വർത്തമാന ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിലൊരാളായ ബെൻ സ്​റ്റോക്​സ്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീമിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ്​ തീരുമാനം. ഇന്ത്യക്കെതിരെ ടെസ്റ്റ്​ പരമ്പര തുടങ്ങാനിരിക്കേയാണ്​ സ്​റ്റോക്​സിന്‍റെ ഞെട്ടിക്കുന്ന പിന്മാറ്റം. മാനസിക സമ്മർദ്ദവും വിരലിനേറ്റ പരിക്കുമാണ്​ സ്​റ്റോക്​സിന്‍റെ പിന്മാറ്റത്തിന്​ കാരണമെന്നാണ്​ ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ബോർഡ്​ നൽകുന്ന വിശദീകരണം. സ്​റ്റോക്​സിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിക്കണമെന്ന്​ ഇ.സി.ബി പ്രസ്​താവനയിൽ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ സ്​റ്റോക്​സിന്‍റെ പിതാവ്​ കാൻസർ ബാധിച്ച്​ മരിച്ചിരുന്നു. ​ഐ.പി.എല്ലിനിടെ വിരലിന്​ പരിക്കേറ്റ സ്​റ്റോക്​സ്​ പിന്മാറിയെങ്കിലും കഴിഞ്ഞ മാസം പാകിസ്​താനെതിരായ പരമ്പരയിൽ തിരിച്ചുവന്നിരുന്നു. കോവിഡ്​ കാരണം പ്രമുഖർ വിട്ടു നിന്ന ടൂർണമെന്‍റിൽ സ്​റ്റോക്​സാണ്​ ഇംഗ്ലണ്ടിനെ നയിച്ചിരുന്നത്​. പരമ്പര 3-0ത്തിന്​ ഇംഗ്ലണ്ട്​ വിജയിച്ചിരുന്നു.

ന്യൂസിലൻറിൽ ജനിച്ച ബെൻ സ്​റ്റോക്​സ്​ പിന്നീട്​ ഇംഗ്ലണ്ടിലേക്ക്​ കുടിയേറുകയായിരുന്നു. സ്​റ്റോക്​സിന്‍റെ അർധ സഹോദരനും സഹോദരിയും വെടിവെപ്പിൽ കൊല്ലപ്പെട്ട ഇരുണ്ട ഭൂതകാലവും സ്​റ്റോക്​സിനുണ്ട്​. 2019ൽ ഐ.സി.സി ക്രിക്കറ്റർ ഓഫ്​ ദ ഇയർ പുരസ്​കാരം നേടിയ സ്​റ്റോക്​സ്​ ഇംഗ്ലണ്ടിനെ ലോകകപ്പ്​ വിജയികളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. തുടർന്ന്​ നടന്ന ആഷസിലും അതിഗംഭീര ​േഫാം ആവർത്തിച്ച സ്​റ്റോക്​സ്​ ബി.സി.സി സ്​പോർട്​സ്​ പേഴ്​സനാലിറ്റി അവാർഡും നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ben StokesEngland Cricket Team
News Summary - Ben Stokes takes indefinite break from cricket, withdraws from India Test series
Next Story