വഡോദര വെട്ടിപ്പിടിച്ച് ഇന്ത്യൻ വനിതാ വിപ്ലവം
text_fieldsവഡോദര: വെസ്റ്റിൻഡീസ് വനിതകൾക്കെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. 211 റൺസിനായിരുന്നു ഇന്ത്യൻ വനിതകൾ വിജയമാഘോഷിച്ചത്. സ്മൃതി മന്ഥാനയുടെയും ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ പ്രതിക റാവലിന്റെയും ഹർലീൻ ദിയോളിന്റെയും ബാറ്റിങ് മികവിൽ 315 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമൊരുക്കിയ ഇന്ത്യക്കെതിരെ വെറും 103 റൺസിന് കരീബിയൻ വനിതകൾ ഇടറിവീണു.
' ഇന്ത്യൻ വിജയം അനായാസമാക്കിയത്. വിൻഡീസ് നിരയിൽ ഷീമെയ്ൻ കാംബെല്ലെയുടെ 21 റൺസ് മാത്രമായിരുന്നു എടുത്തുപറയാവുന്ന പ്രകടനം.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഒപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേർന്ന് പടുത്തുയർത്തിയ110 റൺസിന്റെ ഉജ്ജ്വല കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ അടിത്തറ. 102 പന്തിൽ നിന്ന് മന്ഥാന 13 ബൗണ്ടറികളുടെ അകമ്പടിയിൽ 91 റൺസെടുത്തപ്പോൾ 69 പന്തിൽ നിന്നായിരുന്നു പ്രതികയുടെ 40 റൺസ്. പിന്നാലെ ബാറ്റുമായി ഇറങ്ങിയ ഹർലീൻ ദിയോൾ 50 പന്തിൽ 44 റൺസ് കുറിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (23 പന്തിൽ 34), വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്റെയും (13 പന്തിൽ 26), ജമീമ റൊഡ്രിഗസിന്റെയും (19 പന്തിൽ 31) വെടിക്കെട്ടാണ് സ്കോർ 300 കടത്തിയത്.
45 റൺസിന് അഞ്ച് ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തിയ സൈദാ ജെയിംസിന്റെ പ്രകടനം ഇന്ത്യൻ തേർവാഴ്ചക്കിടയിലും ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.