Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ കളി എല്ലാം പെ​ട്ടെന്നായിരുന്നു; വനിത ക്രിക്കറ്റിൽ നാഗാലാൻഡ്​ സമ്പാദ്യം 17 റൺസ്​, നാല്​ പന്തിൽ അടിച്ചെടുത്ത്​ മുംബൈ
cancel
Homechevron_rightSportschevron_rightCricketchevron_rightഈ കളി എല്ലാം...

ഈ കളി എല്ലാം പെ​ട്ടെന്നായിരുന്നു; വനിത ക്രിക്കറ്റിൽ നാഗാലാൻഡ്​ സമ്പാദ്യം 17 റൺസ്​, നാല്​ പന്തിൽ അടിച്ചെടുത്ത്​ മുംബൈ

text_fields
bookmark_border

മുംബൈ: നാല്​ പന്തിൽ കളിയവസാനിപ്പിച്ച്​ ക്രിക്കറ്റ്​ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന്​ ആഭ്യന്തര ക്രിക്കറ്റിലെ താര രാജാക്കന്മാരായ മുംബൈ. സീനിയർ വനിത ഏകദിന ടൂർണമെന്‍റ്​ ഗ്രൂപ്​ ഇനത്തിലായിരുന്നു വമ്പന്മാർക്ക്​ മുന്നിൽ ഇത്തിരിക്കുഞ്ഞന്മാരായ നാഗാലാൻഡിന്​ എല്ലാം കൈവിട്ടുപോയത്​. ഹോൾകർ സ്​റ്റേഡിയത്തിൽ നാഗാലാൻഡിന്​​ കളിക്കാനിറങ്ങിയതേ ഓർമയുണ്ടായിരുന്നുള്ളൂ. ആദ്യം ബാറ്റു ചെയ്​ത ടീമിനെ 17 റൺസിന്​ പുറത്താക്കി മുംബൈ ബൗളർമാർ ആദ്യമേ തുടങ്ങി. 8.4 ഓവറിൽ​ ഏഴ്​ റൺസ്​ മാത്രം വിട്ടുനൽകി മുംബൈ ക്യാപ്​റ്റനായ മീഡിയം പേസർ സയാലി സത്​ഘരെയായിരുന്നു ശരിക്കും അന്തകയായത്​. നാല്​ മെയ്​ഡൻ ഓവറുകളാണ്​ സയാലി എറിഞ്ഞത്​. നാഗാലാൻഡ്​ നിരയിൽ നാലു പേർ സംപൂജ്യരായി മടങ്ങി. ഒരാൾ പോലും രണ്ടക്കം കടന്നുമില്ല. ഒമ്പതു റൺസെടുത്ത സരിബ ടീമിന്‍റെ ടോപ്​സ്​കോററായി. മറുവശത്ത്​ എസ്​. താക്കോർ, എം. ദക്ഷിണി എന്നിവർ നാഗാലാൻഡ്​ ബാറ്റ്​സ്​മാൻമാരെ വെള്ളം കുടിപ്പിച്ച്​ സയാലിക്ക്​ ഉറച്ച കൂട്ടായി. ഇരുവരും ചേർന്ന്​ മൂന്നുവിക്കറ്റ്​ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരക്കായി മൂന്നു ഫോറും ഒരു സിക്​സുമായി നാലു പന്തിൽ കളി തീർത്തു. ഇഷ ഓഡ, വൃശാലി ഭഗത്​ എന്നിവരായിരുന്നു ഓപണർമാർ.

മുമ്പ്​ അണ്ടർ 19 ദേശീയ ക്രിക്കറ്റിൽ കേരളത്തിനെതിരെ ഒറ്റയക്കം കടക്കാതെ മണിപ്പൂർ​ പുറത്തായതായിരുന്നു സമാന മത്സരം. ഒമ്പതു പേരാണ്​ അന്ന്​ റണ്ണൊന്നുമെടുക്കാതെ പവലിയനിലെത്തിയത്​. ഒരാൾ ഒരു റൺസ്​ എടുത്തപ്പോൾ ഒരു റൺ എക്​സ്​ട്രാ ആയും കിട്ടി. മണിപ്പൂരിന്‍റെ ആകെ സമ്പാദ്യം രണ്ടു റൺസ്​. ആദ്യ പന്തിൽ കേരളം കളി തീർക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CricketNagaland WomenAll Out For 17Mumbai Chase Down
News Summary - Bizarre Cricket Match: Nagaland Women All Out For 17, Mumbai Chase Down Target in 4 Balls
Next Story