Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൗരവ്​ ഗാംഗുലിക്ക്​...

സൗരവ്​ ഗാംഗുലിക്ക്​ ​മോദിയുടെ റാലിയിലേക്ക്​ സ്വാഗതം, തീരുമാനമെടുക്കേണ്ടത്​ അദ്ദേഹം -ബി.ജെ.പി

text_fields
bookmark_border
Sourav Ganguly
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ്​ ഗാംഗുലി പ​ങ്കെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ബി.ജെ.പി. മാർച്ച്​ ഏഴിന്​ നടക്കുന്ന പരിപാടിയിലേക്ക്​ ഗാംഗുലിയെ സ്വാഗതം ചെയ്​തിട്ടുണ്ടെന്നും പ​ങ്കെടുക്കണമോ വേണമോയെന്ന്​ തീരുമാനമെടുക്കേണ്ടത്​ താരമാണെന്നും ബി.ജെ.പി പ്രതികരിച്ചു.

''ഗാംഗുലി വീട്ടിൽ വിശ്രമത്തിലാണെന്ന്​ ഞങ്ങൾക്കറിയാം. ആരോഗ്യവും കാലാവസ്ഥയും അനുകൂലമാണെങ്കിൽ അദ്ദേഹത്തിന്​ പ​ങ്കെടുക്കാം. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. പ​ങ്കെടുക്കുകയാണെങ്കിൽ അദ്ദേഹത്തിനും ആൾകൂട്ടത്തിനും അത്​ സന്തോഷമാവും. പക്ഷേ അതിനെക്കുറിച്ച്​ ഞങ്ങൾക്കറിയില്ല. തീരുമാനിക്കേണ്ടത്​ അദ്ദേഹമാണ്​''-ബി.ജെ.പി വക്താവ്​ ഷമിക്​ ഭട്ടാചാര്യ പ്രതികരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ്​ വിശ്രമത്തിലാണ്​ ഗാംഗുലി.

അതേ സമയം വിഷയത്തിൽ ഗാഗുലി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഗാംഗുലിക്ക്​ ബംഗാളിലുള്ള സ്വീകാര്യത കണ്ടറിഞ്ഞ്​ പാർട്ടിയിലെത്തിക്കാനുള്ള നീക്കം ബി.ജെ.പി നേരത്തേ ആരംഭിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന്​ അഭ്യൂഹമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sourav GangulyBJP
Next Story