Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ബ്ലാക്​ ലൈവ്​സ്​...

'ബ്ലാക്​ ലൈവ്​സ്​ മാറ്റർ' പോരാട്ടത്തെ ​ െഎ.പി.എൽ അവഗണിച്ചു –ഹോൾഡർ

text_fields
bookmark_border
ബ്ലാക്​ ലൈവ്​സ്​ മാറ്റർ പോരാട്ടത്തെ ​ െഎ.പി.എൽ അവഗണിച്ചു –ഹോൾഡർ
cancel
camera_alt

ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റിന്​ മുമ്പ്​ ജാസൺ ഹോൾഡറുടെ നേതൃത്വത്തിൽ വിൻഡീസ്​ ടീമി​െൻറ ബ്ലാക്​ ലൈവ്​സ്​ മാറ്റർ സല്യൂട്ട്​ (ഫയൽ)

ദുബൈ: കറുത്തവരുടെ പോരാട്ടത്തിനുള്ള ​െഎക്യദാർഢ്യമായി മാറിയ 'ബ്ലാക്​ ലൈവ്​സ്​ മാറ്റർ' കാമ്പയിനെ​ ​െഎ.പി.എൽ അവഗണിച്ചുവെന്ന്​ വെസ്​റ്റിൻഡീസ്​ ക്യാപ്​റ്റൻ ജാസൺ ഹോൾഡർ.

​െഎ.പി.എൽ പോലെ ശ്രദ്ധേയമായ ചാമ്പ്യൻഷിപ്പിൽ ഒരു ടീം പോലും മുട്ടുകുത്തിനിന്ന് കറുത്തവ​െൻറ ചെറുത്തുനിൽപിനോട്​ ​െഎക്യപ്പെട്ടില്ലെന്നത്​ നിരാശയാണ്​ -വെസ്​റ്റിൻഡീസ്​ ക്രിക്കറ്റി​െൻറ പീറ്റർ സ്​മിത്ത്​ അവാർഡ്​ ചടങ്ങിൽ പ​െങ്കടുത്ത്​​ ഹോൾഡർ ചൂണ്ടിക്കാട്ടി. ​െഎ.പി.എല്ലിൽ സൺ​റൈസേഴ്​സ്​ ഹൈദരാബാദ്​ താരമാണ്​ ജാസൺ ഹോൾഡർ. എന്നാൽ, സീസണിൽ ഒരു മത്സരത്തിലും കളിച്ചിട്ടില്ല.

അമേരിക്കയിൽ ജോർജ്​ ​േഫ്ലായ്​ഡ്​ എന്ന കറുത്ത വംശജനെ പൊലീസ്​ ഉദ്യോഗസ്ഥർ ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തിയതിനെ തുടർന്ന്​ ലോകമാകെ പടർന്ന 'ബ്ലാക്​ ലൈവ്​സ്​ മാറ്റർ' (കറുത്തവനും ജീവിക്കണം) പ്രചാരണം കായിക മേഖലയും ഏറ്റെടുത്തിരുന്നു.

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ഉൾപ്പെടെ ഫുട്​ബാൾ ഗ്രൗണ്ടിലും യു.എസ്​ ഒാപൺ ടെന്നിസിലും അലയടിച്ചു. കോവിഡിനുശേഷം നടന്ന ആദ്യ ടെസ്​റ്റ്​ പരമ്പരയിൽ ഇംഗ്ലണ്ട്​- വെസ്​റ്റിൻഡീസ്​ കളിക്കാർ മുട്ടുകുത്തി ​െഎക്യദാർഢ്യം പ്രകടിപ്പിച്ചു. എന്നാൽ, പിന്നീട്​ നടന്ന ആസ്​ട്രേലിയ-പാകിസ്​താൻ പരമ്പരയിലും ​െഎ.പി.എല്ലിലും 'ബ്ലാക്​ ലൈവ്​സ്​ മാറ്റർ' അവഗണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black lives matterJason HolderIPL 2020
News Summary - Jason Holder sad that 'Black Lives Matter' movement not part of IPL
Next Story