ലഖ്നോവിനോട് വമ്പൻ തോൽവി; തന്‍റെ തീരുമാനം തെറ്റിയെന്ന് പഞ്ചാബ് നായകൻ ശിഖർ ധവാൻ
text_fieldsഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനോടേറ്റ വമ്പൻ തോൽവിയിൽ പ്രതികരിച്ച് പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാൻ. ആദ്യം ബാറ്റ് ചെയ്ത ലഖ്നോ നിശ്ചിത 20 ഓവറിൽ 258 റൺസാണ് അടിച്ചുകൂട്ടിയത്.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്‍റെ ഇന്നിങ്സ് 19.5 ഓവറിൽ 201 റൺസിൽ അവസാനിച്ചു. 56 റൺസിന്റെ തോൽവി. അധികമായി ഒരു ബൗളറെ കളിപ്പിക്കാനുള്ള തീരുമാനമാണ് തിരിച്ചടിയായതെന്ന് ശിഖർ ധവാൻ പറഞ്ഞു. ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളർമാർ വൻതോതിൽ റൺസ് വിട്ടുനൽകി. സ്പിന്നറുടെ അഭാവവും തോൽവിക്കു കാരണമായെന്നും ധവാൻ പറഞ്ഞു.
‘ഞങ്ങൾ നിരവധി റൺസ് വിട്ടുകൊടുത്തു. ഒരു ബൗളറെ അധികമായി കളിപ്പിക്കാനുള്ള എന്‍റെ തന്ത്രം തിരിച്ചടിയായി. ഞങ്ങൾക്ക് ഒരു സ്പിന്നറുടെ കുറവുണ്ടായിരുന്നു. ലിവിങ്സ്റ്റോണും സാം കറനും അവിടെ ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഷാറൂഖ് ഖാനെ നേരത്തെ ഇറക്കാതിരുന്നത്’ -ശിഖർ ധവൻ മത്സരശേഷം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.