1996ലാണ് ആസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് ഇരു രാജ്യങ്ങളിലെയും ഇതിഹാസ താരങ്ങളായ അലൻ ബോർഡറോടും സുനിൽ ഗവാസ്കറോടുമുള്ള ആദരാർഥം ബോർഡർ-ഗവാസ്കർ ട്രോഫി എന്ന് പേരിട്ടത്. ശേഷം 15 പരമ്പരകൾ നടന്നു.
ഒമ്പതെണ്ണം ഇന്ത്യയും നാലെണ്ണം ഓസീസും നേടിയപ്പോൾ ഒന്ന് സമനിലയിലായി. 52 ടെസ്റ്റുകളാണ് ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇതുവരെ നടന്നത്. 22ൽ ഇന്ത്യക്കായിരുന്നു ജയം. 19 എണ്ണം ആസ്ട്രേലിയ സ്വന്തമാക്കി. 11 ടെസ്റ്റുകൾ സമനിലയിലും കലാശിച്ചു.
രണ്ടാം ടെസ്റ്റിൽ ലാല അമർനാഥിന്റെ പന്തിൽ ക്യാച്ചെടുത്ത് ആസ്ട്രേലിയൻ ബാറ്റർ കോളിൻ മക്കൂളിനെ പുറത്താക്കാൻ ഇന്ത്യൻ ഫീൽഡർ വിജയ് ഹസാരെയുടെ വിഫലശ്രമം
ആസ്ട്രേലിയക്കെതിരെ ഇന്ത്യയെ ഇദംപ്രഥമമായ ടെസ്റ്റ് വിജയത്തിലേക്ക് നയിച്ച ബൗളർ ജാസുബായ് പട്ടേലും (124 റൺസിന് 14 വിക്കറ്റ്) സഹതാരങ്ങളും മത്സരശേഷം മൈതാനം വിടുന്നു
ചരിത്രത്തിലെ ആദ്യ പരമ്പര ജയം ഇന്ത്യക്ക് സമ്മാനിച്ച മുംബൈ ടെസ്റ്റിൽ ആസ്ട്രേലിയൻ ബാറ്റർ അലൻ ബോർഡറെ ശിവലാൽ യാദവിന്റെ ഓവറിൽ ദിലീപ് വെങ്സർക്കാർ ക്യാച്ചെടുക്കുന്നു
കൊൽക്കത്ത, 2001- ഈഡൻ ഗാർഡനിൽ നടന്ന ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ റിക്കി പോണ്ടിങ്ങിന്റെ വിക്കറ്റെടുത്ത് ഹാട്രിക് തികച്ച ഹർഭജൻ സിങ്ങിന്റെയും (രണ്ട് ഇന്നിങ്സിലുമായി 13 വിക്കറ്റ്) സഹതാരങ്ങളുടെയും ആഘോഷം
ഈഡൻ ഗാർഡനിൽ നടന്ന ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റിൽ ഒരു പകൽ മുഴുവൻ അപരാജിതരായി ബാറ്റ് ചെയ്ത ശേഷം (376 റൺസ് കൂട്ടുകെട്ട്) വി.വി.എസ് ലക്ഷ്മണും (281) രാഹുൽ ദ്രാവിഡും (180) പവലിയനിലേക്ക് മടങ്ങുന്നു
ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകം നേടിയ സചിൻ ടെണ്ടുൽകറിന്റെ (241*) ബാറ്റിങ്
ആസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയത്തിന് ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സംഘവും മൈതാനം വിടുന്നു