ബോർഡർ -ഗവാസ്കർ ട്രോഫി മൂന്നാം ടെസ്റ്റ്; ഒരുക്കം തുടങ്ങി ഇന്ത്യ
text_fieldsഅഡലെയ്ഡ്: ബോർഡർ -ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്ത്യൻ ടീം തയാറെടുപ്പ് തുടങ്ങി. ഡിസംബർ 14 മുതൽ ബ്രിസ്ബേനിലാണ് കളി. ആസ്ട്രേലിയൻ താരങ്ങൾ ബ്രിസ്ബേനിലെത്തിയെങ്കിലും ഇന്ത്യൻ ടീം അഡലെയ്ഡിൽ തുടരുകയാണ്. ബ്രിസ്ബേനിന് വേണ്ടിയുള്ള തയാറെടുപ്പുകൾ അഡലെയ്ഡിൽ തുടങ്ങിയതായി അറിയിച്ച് ബി.സി.സി.ഐ സമൂഹ മാധ്യമങ്ങളിൽ പരിശീലന വിഡിയോ പങ്കുവെച്ചു.
ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യ പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ 295 റൺസിന്റെ വൻ വിജയം നേടിയിരുന്നു. എന്നാൽ, അഡലെയ്ഡിലെ പിങ്ക് ബാൾ ടെസ്റ്റിൽ അതേ നാണയത്തിൽ തിരിച്ചടിച്ച ഓസീസ് രോഹിത് ശർമയെയും സംഘത്തെയും 10 വിക്കറ്റിന് തകർത്തു. നാട്ടിൽ ന്യൂസിലൻഡിനെതിരെ 0-3ന് ടെസ്റ്റ് പരമ്പര അടിയറവ് വെച്ചെത്തിയ ഇന്ത്യ പെർത്തിൽ തിരിച്ചുവന്നത് വലിയ പ്രതീക്ഷ നൽകിയെങ്കിലും അഡലെയ്ഡിൽ രണ്ട് ഇന്നിങ്സിലും 200 റൺസ് പോലും തികക്കാതെ തകർന്നടിഞ്ഞു. ലോക ചാമ്പ്യൻഷിപ് ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ടീമിന് അടുത്ത മത്സരങ്ങളിൽ ജയം അനിവാര്യമാണ്. ടീം ബുധനാഴ്ച ബ്രിസ്ബേനിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.