ചെറുത്ത് നിന്ന് രാഹുലും ഗില്ലും, അടിച്ചുകേറി മിച്ചൽ സ്റ്റാർക്ക്; രണ്ടാം ടെസ്റ്റിൽ ആദ്യ സെഷൻ ആസ്ട്രേലിയക്ക്
text_fieldsഅഡ്ലെയ്ഡ്: ഇന്ത്യ-ആസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ആസ്ട്രേലിയക്ക് മേൽകൈ. ഒന്നാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ 82ന് നാല് എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ സ്റ്റാർക്കാണ് ആസ്ട്രേലിയക്ക് മേൽകൈ നൽകിയത്. സ്കോട്ട് ബോളണ്ട് ഒരു വിക്കറ്റ് നേടി.
ഇന്നിങ്സിന്‍റെ ആദ്യ പന്തിൽ തന്നെ യശ്വസ്വി ജയ്സ്വാളിനെ പറഞ്ഞയച്ച് സറ്റാർക്ക് ആസ്ട്രേലിയക്ക് ഗംഭീര തുടക്കം നൽകി. രണ്ടാം വിക്കറ്റിൽ കെ.എൽ. രാഹുലും ശുഭ്മൻ ഗില്ലും ഇന്ത്യയെ പതിയെ കരകയറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ടീം സ്കോർ 69ൽ നിൽക്കെ രാഹുൽ പുറത്തായി. 37 റൺസ് നേടിയ രാഹുലിനെ സ്റ്റാർക്ക് തന്നെയാണാ പുറത്താക്കിയത്. പിന്നാലെയെത്തിയ വിരാട് കോഹ്ലി ഏഴ് റൺസ് നേടി സ്റ്റാർക്കിന് മൂന്നാം വിക്കറ്റ് നൽകി മടങ്ങി . തൊട്ടടുത്ത ഓവറിൽ 31 റൺസ് നേടി ഗില്ലും മടങ്ങി. ബോളണ്ടാണ് ഗില്ലിനെ പുറത്താക്കിയത്. നാല് റൺസുമായി ഋഷഭ് പന്തും, ഒരു റൺസുമായി നായകൻ രോഹിത് ശർമയുമാണ് ക്രീസിലുള്ളത്.
അതേ സമയം രണ്ടാം മത്സരത്തിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ എത്തിയത്. രോഹിത് ശർമക്കൊപ്പം ശുഭ്മൻ ഗിൽ ആർ. അശ്വിൻ എന്നിവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കൽ, ദ്രുവ് ജൂറൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ആദ്യ മത്സരത്തിലെ ടീമിൽ നിന്നും പുറത്ത് പോയത്. നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ രണ്ടാം മത്സരത്തിലും ഇടം നേടി. പരിക്കേറ്റ ജോഷ് ഹെയ്സൽവുഡിന് പകരമാണ് ബോളണ്ട് ആസ്ട്രേലിയക്കായി കളത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.