ടി20 ലോകകപ്പ് ആര് നേടും; ബ്രാഡ് ഹോഗ് പ്രവചിച്ച രണ്ട് ടീമുകൾ ഇവരാണ്...!
text_fieldsടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ ടൂർണമെൻറിൽ കപ്പടിക്കാൻ സാധ്യതയുള്ള ടീമുകളെ കുറിച്ച് ക്രിക്കറ്റ് മേഖലയിലുള്ളവർ പ്രവചനം തുടങ്ങിയിട്ടുണ്ട്. ടി20 ലോകകപ്പിലെ ഫേവറിറ്റുകളായി ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, പാകിസ്താൻ എന്നീ ടീമുകളെയാണ് പലരും ഉയർത്തിക്കാട്ടുന്നത്. മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗും ആരാവും കിരീടം നേടുകയെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ്.
ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് കപ്പടിക്കാൻ സാധ്യതയുള്ളവരായി ഹോഗ് തെരഞ്ഞെടുത്തത്. എന്നാൽ, ഇൗ രണ്ട് ടീമുകൾക്ക് ഭീഷണിയുയർത്തുക ഇന്ത്യ ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിൽ ശിവം ജയ്സ്വാളിെൻറ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ഹോഗ്.
@BLACKCAPS and @englandcricket I favour in the T20 format. There is only one team that on paper can threaten both is India. https://t.co/gkE2pbPQcd
— Brad Hogg (@Brad_Hogg) September 15, 2021
കിവീസും ഇംഗ്ലീഷ് പടയും 2019 ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു. കലാശപ്പോരാട്ടത്തിൽ കിവികൾ പൊരുതിയായിരുന്നു അടിയറവ് പറഞ്ഞത്. അതേസമയം, 2010ലെ ടി20 ലോകകപ്പ് ചാമ്പ്യൻമാരാണ് ഇംഗ്ലണ്ട്. ഇൗയിടെ നടന്ന ശ്രീലങ്കയ്ക്കും പാകിസ്ഥാനുമെതിരായ ടി20 പരമ്പരയും അവർ സ്വന്തമാക്കിയിരുന്നു. എന്നാൽ, ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമെതിരായ ടി20 പരമ്പരകളിലെ തോൽവിയോടെയാണ് ഇന്ത്യയും ന്യൂസീലൻഡും ലോകകപ്പിനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.