രോഹിത്, ഗിൽ എന്നിവരേക്കാൾ ഭേദം ഭുവിയാണ്! സോഷ്യൽ മീഡിയയിൽ ചർച്ചയായി താരങ്ങളുടെ ശരാശരി
text_fieldsബോർഡർ-ഗവാസ്കർ പരമ്പരയിൽ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ ഭൂരിഭാഗം പേരും മോശം ഫോമിലാണ് കളിക്കുന്നത്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട താരങ്ങളാണ് നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ എന്നിവർ. ഇവർക്കെല്ലാമെതിരെ ഒരുപാട് വിമർശനങ്ങളും ഉയരുന്നുണ്ട്.
ഇവർക്കെതിരെയുള്ള വിമർശനത്തിനിടെ മുമ്പ് ഇന്ത്യൻ ടീമിലെ പ്രധാന താരമായിരുന്നു ബൗളർ ഭുവനേശ്വർ കുമാറിന്‍റെ സ്റ്റാറ്റ്സ് ആരാധകർ കുത്തിപ്പൊക്കിയിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്‍റെ ശരാശരി ഇന്ത്യൻ നായകൻ രോഹിത് ശർമ, യുവതാരങ്ങളായ ഗിൽ, ജയ്‍സ്വാൾ എന്നിവരേക്കാൾ മികച്ചതാണ്.
ഈ പിച്ചുകളിൽ ഒമ്പത് ഇന്നിങ്സ് മാത്രം കളിച്ച ജയ്സ്വാളിന്‍റെ ശരാശരി 26.55 ആണ്. 26.72 ശരാശരി മാത്രമാണ് 19 ഇന്നിങ്സിൽ നിന്നും ഗില്ലിനുള്ളത്. എന്നാൽ രോഹിത് ശർമക്കാകട്ടെ 47 ഇന്നിങ്സുകൾ കളിച്ച് 29.20 ശരാശരി മാത്രം. വാലറ്റത്ത് കളിക്കുന്ന ഭുവിക്ക് 16 ഇന്നിങ്സിൽ നിന്നും 30 റൺസിന്‍റെ ശരാശരി ബാറ്റിങ് കഠിനമായ ഈ രാജ്യങ്ങളിലുണ്ട്.
398 റൺസാണ് 16 ഇന്നിങ്സിൽ നിന്നും ഭുവനേശ്വർ നേടിയത്. ആസ്ട്രേലിയയിൽ രണ്ട് ഇന്നിങ്സിൽ ബാറ്റ് വീശിയ ഭുവി 50 റൺസ് നേടി. ഇംഗ്ലണ്ടിൽ 10 ഇന്നിങ്സിൽ നിന്നും 247 റൺസ്, ദക്ഷിണാഫ്രിക്കയിലെത്തുമ്പോൾ നാല് ഇന്നിങ്സിൽ നിന്നും 101 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ന്യൂസിലാൻഡ് മണ്ണിൽ അദ്ദേഹം ബാറ്റ് വീശിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.