ബി.സി.സി.ഐയുമായുള്ള കരാറിൽ നിന്നും ബൈജൂസ് പിൻവാങ്ങുന്നു
text_fieldsമുംബൈ: ബി.സി.സി.ഐയുമായുള്ള ജേഴ്സി സ്പോണസർഷിപ്പിൽ നിന്നും ബൈജൂസ് പിന്മാറുന്നു. ബി.സി.സി.ഐ ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചു. കരാറിൽ നിന്നും പിന്മാറാനുള്ള താൽപര്യം ബൈജൂസ് പ്രകടിപ്പിച്ചുവെന്നും ബി.സി.സി.ഐ ഇതിന് അനുമതി നൽകിയെന്നുമാണ് റിപ്പോർട്ട്.
കരാറിൽ നിന്നും പിൻവാങ്ങുന്നതിനുള്ള വ്യവസ്ഥകൾ പാലിച്ച് ബൈജൂസിന് പുറത്തേക്ക് പോകാമെന്ന് ബി.സി.സി.ഐ കമ്പനിയെ അറിയിച്ചിട്ടുണ്ട്. 2023 അവസാനം വരെയാണ് ബൈജൂസും ബി.സി.സി.ഐയും തമ്മിലുള്ള കരാർ. 55 മില്യൺ ഡോളറിന്റേതാണ് ഇടപാട്. ഇതിൽ നിന്നും 2023 മാർച്ചോടെ പിൻവാങ്ങാനാണ് കമ്പനി ഒരുങ്ങുന്നത്.
ബി.സി.സി.ഐയുമായി കരാറുള്ള ഒപ്പോയേക്കാൾ 10 ശതമാനം അധികം തുക ബൈജൂസ് നൽകുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ നഷ്ടം 4588 കോടിയായി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ചെലവുകൾ പരമാവധി കുറക്കുമെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.