കാലിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു
text_fieldsസൗദി ദേശീയ ക്രിക്കറ്റ് ടീം മുൻ വൈസ് ക്യാപ്റ്റൻ സൊഹറാബിൽനിന്ന് ഷൈജൽ ലോഗോ
ഏറ്റുവാങ്ങുന്നു
ദമ്മാം: കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ഒന്നിന്റെ ലോഗോ പ്രീമിയർ ലീഗ് ചെയർമാനും സൗദി ദേശീയ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന സൊഹറാബ് കോഴിക്കോടിൽനിന്ന് വൈസ് പ്രസിഡന്റ് ഷൈജൽ ഏറ്റുവാങ്ങി. റോസ് ഗാർഡനിൽവെച്ച് നടന്ന ചടങ്ങിൽ ബിനീഷ് ഭാസ്കർ, മിക്സ്റ്റോ ഷഫീക്, ഹുസൈൻ, മുഹ്സിൻ, അസ്കർ, ഖലീൽ, ഹകീം, അലി മഞ്ജീസ്, അനസ്, നന്ദിനി മോഹൻ, സാജിദ് ആറാട്ടുപുഴ.
പി.ടി. അലവി, റഫീഖ് കൂട്ടിലങ്ങാടി, ഷിജില ഹമീദ്, മഞ്ജു മണിക്കുട്ടൻ സാബിക്, ഖദീജ ഹബീബ്, ലീന ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രസിഡന്റ് അസ്ലം ഫറോക് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജോജോ അടിവാരം സ്വാഗതവും ട്രഷറർ ഫവാസ് നന്ദിയും രേഖപ്പെടുത്തി. സപ്ത ശ്രീജിത്ത് അവതാരകയായിരുന്നു.
കുമാർ, സിനാജ്, ഉനൈസ്, ഷാനിൽ, ശ്യാം, റഹ്മാൻ, പ്രസൂൺ, രജീഷ്, രഞ്ജിത്ത്, റൂസ്തം, താഹിർ, സൈനുൽ ആബിദ്, ഷമീർ, ഷാനവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.