Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right''​ കോഹ്​ലിയും...

''​ കോഹ്​ലിയും ശാസ്​ത്രിയും അറിയാതെയാണ്​ ഇന്ത്യൻ ട്വന്‍റി20 ടീമിനെ ഒരുക്കിയതെന്ന്​ വിശ്വസിക്കാനാവുന്നില്ല''

text_fields
bookmark_border
​ കോഹ്​ലിയും ശാസ്​ത്രിയും അറിയാതെയാണ്​ ഇന്ത്യൻ ട്വന്‍റി20 ടീമിനെ ഒരുക്കിയതെന്ന്​ വിശ്വസിക്കാനാവുന്നില്ല
cancel

ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒരുക്കിയത്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും കോച്ച്​ രവി​ശാസ്​ത്രിയും അറിയാതെയാണെന്നത്​ വിശ്വസിക്കാനാവുന്നില്ലെന്ന്​ പാകിസ്​താൻ മുൻ​ ക്യാപ്​റ്റൻ സൽമാൻ ബട്ട്. ഒരു യൂട്ടൂബ്​ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് സൽമാൻ ബട്ട്​ ​ഇക്കാര്യം പറഞ്ഞത്​. സുപ്രധാന ​ഐ.സി.സി ഇവന്‍റിനുള്ള ടീമിനെ പ്രഖ്യാപിക്കു​േമ്പാൾ, ​രവിശാസ്​ത്രിയെ പോലെയുള്ള പരിചയ സമ്പന്നനോട് സെലക്​ടർമാർ​ ചർച്ചചെയ്​തി​ല്ലായെന്നത്​ വലിയ പോരായ്​മയാണെന്നും ബട്ട്​ പറഞ്ഞു​.


അതൊരിക്കലും അംഗീകരിക്കാനാവില്ല. സെലക്​ടർമാർക്ക്​ മാത്രം എങ്ങനെ ഒരു പെർഫക്​ട്​ ടീമിനെ ഒരുക്കാൻ കഴിയും? ക്യാപ്​റ്റനും കോച്ചിനും അവരുടെ തന്ത്രങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ കളിക്കാരെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം വേണ്ടെ​- ബട്ട്​ ചോദിച്ചു.

ടുർണമെന്‍റിലെ ഫേവറേറ്റുകളായിരുന്ന ഇന്ത്യ ഗ്രൂപ്​ റൗണ്ട്​ കടക്കാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ഐ.പി.എല്ലിൽ തിളങ്ങിയ യുവതാരങ്ങളെ പുറത്തിരുത്തി ടീമിനെ തെരഞ്ഞെടുത്തത്​ വിവാദമാകുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World Cup 2021Salman Butt
News Summary - "Can't believe that there were no inputs from Ravi Shastri and Virat Kohli regarding India's team selection for the T20 World Cup 2021?" - "Can't believe that there were no inputs from Ravi Shastri and Virat Kohli regarding India's team selection for the T20 World Cup 2021?" -
Next Story