'ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റേണ്ട ആവശ്യമില്ല'; കോഹ്ലിക്ക് പിന്തുണയുമായി സെവാഗ്
text_fieldsെഎ.പി.എല്ലിൽനിന്ന് പുറത്തായെങ്കിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിെൻറ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരാട് കോഹ്ലിയെ മാറ്റേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. 'മികച്ച ഒരു ടീം ഉണ്ടാവുക എന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അതിനാൽ മാനേജ്മെൻറ് അവരുടെ ക്യാപ്റ്റനെ മാറ്റില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. മറിച്ച് ടീമിനെ എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് ചിന്തിക്കേണ്ടത്. കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനുതകുന്ന ആളുകളെ കൊണ്ടുവരികയും വേണം' -സെവാഗ് ക്രിക്ബസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എല്ലാ ടീമിനും ഒരു നിശ്ചിത ബാറ്റിംഗ് ക്രമമുണ്ട്, പക്ഷേ ആർ.സി.ബിക്ക് ഒരിക്കലും അത് ഉണ്ടായിട്ടില്ല. ഡിവില്ലേഴ്സിനെയും കോഹ്ലിയെയും മാത്രം അവർ മുകളിലേക്കും താഴേക്കും മാറ്റിക്കൊണ്ടിരിക്കും. ദേവ്ദത്ത് പടിക്കൽ മികച്ച ഫോമിലുള്ളതിനാൽ ആർ.സി.ബിക്ക് ഇനി വേണ്ടത് ഒരു ഓപ്പണറെയും മികച്ച ലോവർ ഓർഡർ ബാറ്റ്സ്മാനെയുമാണ്. മത്സരങ്ങളിൽ വിജയിക്കാൻ ഈ അഞ്ച് ബാറ്റ്സ്മാൻമാർ മതിയാകും. അതുപോലെ തന്നെ, അവരുടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ കൂടുതൽ വിശ്വാസം പുലർത്തേണ്ടതുമുണ്ട്' -സെവാഗ് കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്തെത്തിയിരുന്നു. എം.എസ്. ധോണിയും രോഹിത് ശർമയും ദീർഘകാലമായി നായകൻമാരായി തുടരുന്നത് അവരുടെ പ്രകടനം കൊണ്ടാണെന്നും മറ്റേതെങ്കിലും ടീമായിരുന്നെങ്കിൽ കോഹ്ലിയെ ഒഴിവാക്കിയേനെയെന്നും ഗംഭീർ തുറന്നടിച്ചു.
2013ലാണ് കോഹ്ലി ബാംഗ്ലൂർ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. അതിന് മുമ്പുള്ള സീസണിൽ ഏതാനും മത്സരത്തിൽ ക്യാപ്റ്റനായെങ്കിലും സ്ഥിരനിയമനം പിന്നീടായിരുന്നു. െഎ.പി.എല്ലിൽ ധോണിക്കും (177) ഗംഭീറിനും (129) ശേഷം ഏറ്റവും കൂടുതൽ മത്സരം നയിച്ച ക്യാപ്റ്റനാണ് കോഹ്ലി (112).
കഴിഞ്ഞ എട്ടു സീസണിനിടെ ഒരുതവണ മാത്രമേ ടീം ഫൈനലിൽ കടന്നുള്ളൂ (2016). കോഹ്ലി മൂന്നു സെഞ്ച്വറി നേടി വിസ്മയിപ്പിച്ച സീസണിൽ ഫൈനലിൽ ഹൈദരാബാദിനോട് തോറ്റു. 2015, 2020 േപ്ല ഒാഫ് പ്രവേശനമാണ് ഭേദപ്പെട്ട മറ്റു പ്രകടനം. കഴിഞ്ഞ സീസണിൽ ലീഗ് റൗണ്ടിൽ എട്ടാം സ്ഥാനത്തായിരുന്നു കോഹ്ലിയുടെ ബാംഗ്ലൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.