ഗില്ലിനും പൂജാരക്കും സെഞ്ച്വറി; ബംഗ്ലാദേശിന് കൂറ്റൻ വിജയലക്ഷ്യമൊരുക്കി ഇന്ത്യ
text_fieldsഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് കൂറ്റൻ വിജയലക്ഷ്യമൊരുക്കി ഇന്ത്യ. രണ്ടാം ഇന്നിങ്സ് രണ്ടിന് 258 എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ ഇന്ത്യ 513 റൺസിന്റെ വിജയലക്ഷ്യമാണ് ആതിഥേയർക്ക് മുന്നിൽ വെച്ചത്. ആദ്യ ഇന്നിങ്സിൽ 404 റൺസ് നേടിയ സന്ദർശകർക്കെതിരെ ബംഗ്ലാദേശ് 150 റൺസിന് പുറത്തായിരുന്നു.
കന്നി സെഞ്ച്വറി നേടിയ ഓപണർ ശുഭ്മാൻ ഗില്ലും മൂന്ന് വർഷത്തെ സെഞ്ച്വറി വരൾച്ചക്ക് വിരാമമിട്ട ചേതേശ്വർ പൂജാരയുമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് കരുത്തു പകർന്നത്. ഗിൽ 152 പന്ത് നേരിട്ട് 110 റൺസെടുത്ത് മെഹ്ദി ഹസന് വിക്കറ്റ് സമ്മാനിച്ചപ്പോൾ പൂജാര പതിവ് തെറ്റിച്ച് 130 പന്തിൽ പുറത്താകാതെ 102 റൺസെടുത്തു. വിരാട് കോഹ്‍ലി 19 റൺസെടുത്ത് പുറത്താകാതെ നിന്നു. 23 റൺസെടുത്ത കെ.എൽ. രാഹുൽ ആണ് പുറത്തായ മറ്റൊരു ഇന്ത്യൻ ബാറ്റർ. ബംഗ്ലാദേശിനായി ഖലീൽ അഹ്മദ്, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമാകാതെ 42 റൺസെന്ന നിലയിലാണ്. ബംഗ്ലാദേശിന് ജയിക്കാൻ ഇനി 471 റൺസ് കൂടി വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.