അർജുൻ ടെണ്ടുൽക്കർ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റല്ലെന്ന് ആസ്ട്രേലിയൻ മുൻ താരം ടോം മൂഡി
text_fields മുംബൈ ഇന്ത്യൻ പേസർ അർജുൻ ടെണ്ടുൽക്കർ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റല്ലെന്ന് മുൻ ആസ്ട്രേലിയൻ താരം ടോം മൂഡി. മധ്യനിര ഓവറുകളിൽ അർജുൻ ടെണ്ടുൽക്കറെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
അർജുൻ ടെണ്ടുൽക്കറിന് കൃത്യമായ ലൈനും ലെങ്തും ലഭിച്ചിട്ടുണ്ട്. യോർക്കറിനോട് അടുത്ത പന്തുകൾ അർജുൻ ഇപ്പോൾ എറിയുന്നുണ്ട്. എന്നാൽ, അർജുന് ഡെത്ത് ഓവറിൽ പന്തെറിയേണ്ടി വരുമെന്ന് രോഹിതും അർജുനും ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇത് ഇരുവരേയും കടുത്ത സമ്മർദത്തിലാക്കിയെന്നും മൂഡി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞത് അർജുൻ ടെണ്ടുൽക്കറായിരുന്നു. 20 റൺസായിരുന്നു സൺറൈസേഴ്സിന് ജയിക്കാൻ വേണ്ടിയിരുന്നത്. അഞ്ച് റൺസ് മാത്രമാണ് അർജുൻ ടെണ്ടുൽക്കർ വിട്ടുകൊടുത്തത്. ഭുവനേശ്വർ കുമാറിന്റെ വിക്കറ്റ് വീഴ്ത്തി ഐ.പി.എല്ലിലെ ആദ്യ വിക്കറ്റും അർജുൻ ടെണ്ടുൽക്കർ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.