കളിച്ചില്ലെങ്കിലും ശമ്പളം കിട്ടും; ചില ചെെന്നെ കളിക്കാരുടെ വിചാരം ഇത് സർക്കാർ ജോലിയെന്നാണ് -സെവാഗ്
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്സ് നാലാം തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. ബുധനാഴ്ച നടന്ന മത്സരത്തിൽ കൊൽകത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെെന്നെ 10 റൺസിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സെവാഗിെൻറ പ്രതികരണം.
''അത് ചേസ് ചെയ്യാവുന്ന സ്കോറായിരുന്നു. പക്ഷേ പന്തുകൾ പാഴാക്കിയ കേദാർ ജാദവും രവീന്ദ്ര ജദേജയും സഹായിച്ചില്ല. ചില ചെെന്നെ ബാറ്റ്സ്മാൻമാരുടെ വിചാരം ഇതൊരു സർക്കാർ ജോലിയെന്നാണ്. നിങ്ങൾ മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും ശമ്പളം കിട്ടും''- സെവാഗ് ക്രിക്ബസിനോട് പ്രതികരിച്ചു. കൊൽക്കത്തയെ ജയിപ്പിക്കാൻ വേണ്ടിയാണ് കേദാർ ജാദവ് കളിച്ചതെന്നും ജാദവാണ് 'മാൻ ഓഫ് ദി മാച്ച്'എന്നും സെവാഗ് പരിഹസിച്ചു.
ഷെയ്ൻ വാട്സെൻറ അർധ സെഞ്ച്വറി മികവിൽ 12 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുത്തിരുന്ന ചെെന്നെ പിന്നീട് അവിശ്വസനീയമായി തകരുകയായിരുന്നു. മത്സരത്തിലെ മെല്ലെപ്പോക്കിെൻറ പേരിൽ 12 പന്തിൽ നിന്നും 7 റൺസെടുത്ത കേദാർ ജാദവ് ഏറെ വിമർശനം നേരിട്ടിരുന്നു. നായകൻ മഹന്ദ്രേ സിങ് ധോണിക്ക് 12 പന്തിൽ നിന്നും 11 റൺസെടുക്കാനേ ആയുള്ളൂ. 8 പന്തിൽ നിന്നും 21 റൺസെടുത്ത ജദേജ മത്സരം കൈവിട്ട ശേഷമാണ് വലിയ ഷോട്ടുകളുതിർത്തത്. ഡ്വയ്ൻ ബ്രാവോയെ ഇറക്കാതെ കേദാർ ജാദവിനെ ഇറക്കിയതിനെതിരെയും പലരും വിമർശനമുയർത്തി.
നേരേത്ത ചെെന്നെ കളിക്കാർക്ക് ഗ്ലൂകോസ് നൽകണമെന്ന് സെവാഗ് പ്രതികരിച്ചിരുന്നു.ശനിയാഴ്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ചെെന്നെയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.