ഐ.പി.എല്ലിന് ഇന്ന് തുടക്കം; ഇക്കുറി കൂടുതൽ ടീമുകളും കൂടുതൽ കളികളും
text_fieldsമുംബൈ: കൂടുതൽ ടീമുകളും കൂടുതൽ കളികളുമായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റിന്റെ പുതുസീസണിന് ഇന്ന് തുടക്കമാവുന്നു. 2011നുശേഷം ആദ്യമായി ലീഗിൽ 10 ടീമുകൾ മാറ്റുരക്കുന്നു എന്ന സവിശേഷത ഇത്തവണയുണ്ട്. ഇതോടെ മത്സരങ്ങളുടെ എണ്ണം 60ൽനിന്ന് 74 ആയി ഉയർന്നു.
ഗുജറാത്ത് ടൈറ്റൻസും ലഖ്നോ സൂപ്പർ ജയന്റ്സുമാണ് നവാഗത ടീമുകൾ. മുൻവർഷങ്ങളിലെ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി കാപിറ്റൽസ്, പഞ്ചാബ് കിങ്സ് ടീമുകളാണ് മറ്റുള്ളവ.
മുംബൈയിലെ മൂന്നു മൈതാനങ്ങളിലും പുണെയിലെ ഒരു ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ. മുംബൈയിൽ വാംഖഡെ, ബ്രാബോൺ, ഡി.വൈ. പാട്ടീൽ, പുണെയിൽ എം.സി.എ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ.
പുതുനായകർ
മുംബൈയുടെ രോഹിത് ശർമ, ഹൈദരാബാദിന്റെ കെയ്ൻ വില്യംസൺ, രാജസ്ഥാന്റെ സഞ്ജു സാംസൺ, ഡൽഹിയുടെ ഋഷഭ് പന്ത് എന്നിവർ മാത്രമാണ് നായകസ്ഥാനത്ത് തുടരുന്നവർ. പുതുടീമുകളായ ലഖ്നോയെ ലോകേഷ് രാഹുലും ഗുജറാത്തിനെ ഹർദിക് പാണ്ഡ്യയും നയിക്കുമ്പോൾ മറ്റു നാലു ടീമുകൾക്ക് പുതു നായകരെത്തി. ബാംഗ്ലൂരിന് ഫാഫ് ഡുപ്ലസി, കൊൽക്കത്തക്ക് ശ്രേയസ് അയ്യർ, ചെന്നൈക്ക് രവീന്ദ്ര ജദേജ, പഞ്ചാബിന് മായങ്ക് അഗർവാൾ എന്നിവരാണ് തലപ്പത്ത്.
ചെന്നൈ Vs കൊൽക്കത്ത
വാംഖഡെ സ്റ്റേഡിയത്തിൽ ചെന്നൈയും കൊൽക്കത്തയും കൊമ്പുകോർക്കുമ്പോൾ ഇരുനിരയെയും നയിക്കുന്നത് പുതുനായകരാവും. ശ്രേയസ്സിനെ ക്യാപ്റ്റനായി കണ്ടുതന്നെയാണ് കൊൽക്കത്ത ലേലത്തിൽ പിടിച്ചതെങ്കിൽ അപ്രതീക്ഷിതമായി മഹന്ദ്രേ സിങ് ധോണി ഒഴിഞ്ഞതിനെ തുടർന്നാണ് ജദേജ നായകനായത്.
അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ജേതാക്കൾ കൂടിയായ ചെന്നൈയുടെ പടപ്പുറപ്പാട്. കഴിഞ്ഞതവണ ഫൈനലിൽ തോൽപിച്ചതിന് പകരം ചോദിക്കാനാണ് കൊൽക്കത്ത ഒരുങ്ങുന്നത്.
സാധ്യത ടീം
ചെന്നൈ: ഋതുരാജ് ഗെയ്ക് വാദ്, റോബിൻ ഉത്തപ്പ, ഡെവോൻ കോൺവെ, അമ്പാട്ടി റായുഡു, എം.എസ്. ധോണി, രവീന്ദ്ര ജദേജ, ശിവം ദുബെ, ഡ്വൈൻ ബ്രാവോ, രാജ്‍വർധൻ ഹൻഗർഗേക്കർ, ക്രിസ് ജോർഡൻ, ആഡം മിൽനെ.
കൊൽക്കത്ത: വെങ്കിടേഷ് അയ്യർ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, നിതീഷ് റാണ, സാം ബില്ലിങ്സ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ചാമിക കരുണരത്നെ, ശിവം മാവി, വരുൺ ചക്രവർത്തി, ഉമേഷ് യാദവ്.
സൺറൈസേഴ്സ് ഹൈദരാബാദ്
മികച്ച പ്രകടനം: ജേതാക്കൾ 2016
ക്യാപ്റ്റൻ: കെയ്ൻ വില്യംസൺ
കോച്ച്: ടോം മൂഡി
ടീം:
- ബാറ്റർ: കെയ്ൻ വില്യംസൺ, അഭിഷേക് ശർമ, രാഹുൽ ത്രിപതി, എയ്ഡൻ മാർക്രം, നികോളാസ് പൂരൻ, സൗരഭ് ദുബെ, അബ്ദുസ്സമദ്, പ്രിയം ഗാർഗ്, ആർ. സമർഥ്, ശശാങ്ക് സിങ്.
- ബൗളർ: ഭുവനേശ്വർ കുമാർ, ഷോൺ ആബട്ട്, ഉംറാൻ മാലിക്, കാർത്തിക് ത്യാഗി, ജദഗീഷ സുചിത്, ശ്രേയസ് ഗോപാൽ, ഫസൽ ഹഖ് ഫാറൂഖി, ടി. നടരാജൻ.
- ഓൾറൗണ്ടർ: വാഷിങ്ടൺ സുന്ദർ, റൊമേരിയോ ഷെഫേർഡ്, മാർകോ ജാൻസൺ.
- വിക്കറ്റ് കീപ്പർ: ഗ്ലെൻ ഫിലിപ്സ്, വിഷ്ണു വിനോദ്.
ഗുജറാത്ത് ടൈറ്റൻസ്
പുതിയ ടീം
ക്യാപ്റ്റൻ: ഹർദിക് പാണ്ഡ്യ
കോച്ച്: ആശിഷ് നെഹ്റ
ടീം:
- ബാറ്റർ: ഡേവിഡ് മില്ലർ, ശുഭ്മൻ ഗിൽ, അഭിനവ് മനോഹർ, ഗുർകീരത് സിങ്, സായ് സുദർശന,
- ബൗളർ: മുഹമ്മദ് ഷമി, റാഷിദ് ഖാൻ, ലോക്കി ഫെർഗൂസൻ, ഡൊമിനിക് ഡ്രേക്സ്, അൽസാരി ജോസഫ്, ദർശൻ നൽകണ്ഡെ, ജയന്ത് യാദവ്, നൂർ അഹ്മദ്, പ്രദീപ് സാങ്‍വാൻ, രവി ശ്രീനിവാസൻ സായ്, വരുൺ ആരോൺ, യാഷ് ദയാൽ.
- ഓൾറൗണ്ടർ:ഹർദിക് പാണ്ഡ്യ, രാഹുൽ തെവാതിയ, വിജയ് ശങ്കർ,
- വിക്കറ്റ് കീപ്പർ: മാത്യു വെയ്ഡ്, റഹ്മത്തുല്ല ഗുർബാസ്, വൃദ്ധിമാൻ സാഹ.
ലഖ്നോ സൂപ്പർ ജയന്റ്സ്
പുതിയ ടീം
ക്യാപ്റ്റൻ: ലോകേഷ് രാഹുൽ
കോച്ച്: ആൻഡി ഫ്ലവർ
ടീം
- ബാറ്റർ: എവിൻ ലൂയിസ്, മനൻ വോറ, മനീഷ് പാണ്ഡെ, കെയ്ൽ മെയേഴ്സ്, ആയുഷ് ബദോനി.
- ബൗളർ: ആവേശ് ഖാൻ, അങ്കിത് രാജ്പുത്, ദുഷ്മന്ത ചമീര, മാർക് വുഡ്, കൃഷ്ണപ്പ ഗൗതം, കരൺ ശർമ, മായങ്ക് യാദവ്, മുഹ്സിൻ ഖാൻ, രവി ബിഷ്ണോയ്, ഷഹ്ബാസ് നദീം.
- ഓൾറൗണ്ടർ: മാർകസ് സ്റ്റോയ്നിസ്, ജെയ്സൺ ഹോൾഡർ, ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ,
- വിക്കറ്റ് കീപ്പർ: ക്വിന്റൺ ഡികോക്, ലോകേഷ് രാഹുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.