ഐ.പി.എൽ: ചെന്നൈ ബൗളർക്കും സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ്
text_fieldsചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സിൽ പത്തോളം പേർക്ക് കോവിഡ്. ടീം അംഗങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫ്, നെറ്റ് ബൗളർമാർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, ഇവർ ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. ടീമിലെ ഇന്ത്യൻ താരത്തിനും രോഗം ബാധിച്ചതായി പി.ടി.െഎ റിപ്പോർട്ട് ചെയ്തു. ടൂർണമെൻറ് തുടങ്ങാൻ മൂന്നാഴ്ച ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സിെൻറ ക്വാറൻറീൻ കാലാവധി നീട്ടും.
ആഗസ്റ്റ് 21ന് ദുബൈയിലെത്തിയ ടീമിെൻറ ക്വാറൻറീൻ ഇതിനകം പൂർത്തിയായിരുന്നു. എന്നാൽ, കോവിഡ് സ്ഥിരീകരിച്ചതിനാൽ സെപ്റ്റംബർ ഒന്നുവരെ നീട്ടി.ദുബൈയിലെത്തി ഒന്ന്, മൂന്ന്, ആറ് ദിവസങ്ങളിലെ പരിശോധനക്കൊടുവിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിെട ഇന്ത്യക്കായി കളിച്ച വലങ്കൈയൻ പേസ് ബൗളർക്കും രോഗം ബാധിച്ചതായാണ് മുതിർന്ന െഎ.പി.എൽ ഉദ്യോഗസ്ഥൻ അറിയിച്ചത്.
ഷർദുൽ ഠാകുർ, ദീപക് ചഹർ എന്നിവരാണ് ടീമിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ പേസ് ബൗളർമാർ. ഇവരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് സൂചന. രോഗം ബാധിച്ചവർ ഒരാഴ്ച ക്വാറൻറീനിൽ കഴിഞ്ഞ്, തുടർഫലങ്ങളും നെഗറ്റിവായാൽ മാത്രമേ ടീം അംഗങ്ങൾക്കൊപ്പം ചേരാൻ കഴിയൂ.
അതേസമയം, ക്വാറൻറീൻ പൂർത്തിയായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചു. സെപ്റ്റംബർ 19നാണ് 13ാം സീസൺ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.