വീണ്ടും വിജയ വിസിലടിച്ച് ചെന്നൈ; ഹൈദരാബാദിന് 20 റൺസ് തോൽവി
text_fieldsദുബൈ: ചെന്നൈ സൂപ്പർ കിങ്സ് മുന്നോട്ടുവെച്ച 168 റൺസെന്ന വിജയലക്ഷ്യം എത്തിപ്പിടിക്കാനാകാതെ സൺറൈസേഴ്സ് ഹൈദരബാദ്. മുന്നേറ്റ ബാറ്റ്സ്മാൻമാരിൽ കെയിൻ വില്യംസൺ ഒഴികെ (57) മറ്റെല്ലാവരും എളുപ്പം വിണതോടെ ഹൈദരാബാദിെൻറ പോരാട്ടം 147ൽ അവസാനിച്ചു. ചെന്നൈയുടെ സീസണിലെ മൂന്നാം വിജയമാണിത്.
റൺസധികം വിട്ടുകൊടുക്കാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ ബൗളർമാർക്ക് മുന്നിൽ സൺറൈസേഴ്സ് മുട്ടുമടക്കുകയായിരുന്നു. ചെന്നൈക്ക് വേണ്ടി കാൻ ശർമ, ഡ്വെയിൻ ബ്രാവോ എന്നിവർ രണ്ടുവീതം വിക്കറ്റുകളെടുത്തു.
ടോസ് ജയിച്ച് ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സായിരുന്നു നേടിയത്. 38 പന്തില്‍ 42 റണ്‍സെടുത്ത ഷെയിൻ വാട്സണും 34 പന്തില്‍ 41 റണ്‍സെടുത്ത അമ്പാട്ടി റായിഡുവുമാണ് ടീമിന് മാന്യമായ സ്കോർ സമ്മാനിച്ചത്. 13 പന്തിൽ 21 റൺസായിരുന്നു നായകൻ ധോണിയുടെ സമ്പാദ്യം. ഹൈദരാബാദിനായി സന്ദീപ് ശര്‍മയും നടരാജനും ഖലീൽ അഹമ്മദും രണ്ടു വീക്കറ്റുകൾവീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.