Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി.സി.സി.ഐ അനുവദിച്ചാൽ...

ബി.സി.സി.ഐ അനുവദിച്ചാൽ 2022ലെ മെഗാ ലേലത്തിലും ധോണിയെ നിലനിർത്തുമെന്ന്​ ചെന്നൈ സൂപ്പർ കിങ്​സ്​

text_fields
bookmark_border
ബി.സി.സി.ഐ അനുവദിച്ചാൽ 2022ലെ മെഗാ ലേലത്തിലും ധോണിയെ നിലനിർത്തുമെന്ന്​ ചെന്നൈ സൂപ്പർ കിങ്​സ്​
cancel

ന്യൂഡൽഹി: ബി.സി.സി.ഐ അനുവദിക്കുകയാണെങ്കിൽ 2022ലെ മെഗാ ലേലത്തിന്​ മുമ്പ്​ ചെന്നൈ സൂപ്പർ കിങ്​സ്​ നിലനിർത്തുന്ന താരങ്ങളിലൊരാൾ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണിയായിരിക്കുമെന്ന്​ ടീം മാനേജ്​മെൻറ്​​. മെഗാ ലേലത്തി​െൻറ നിയമങ്ങളെ കുറിച്ച്​ ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ്​ ചെന്നൈ നയം വ്യക്​തമാക്കിയിരിക്കുന്നത്​.

ലേലത്തിലേക്ക്​ പോകുന്നതിന്​ മുമ്പ്​ ചെന്നൈ നിലനിർത്തുന്ന ആദ്യത്തെ താരം ധോണിയായിരിക്കും. എന്നാൽ, നിയമങ്ങൾ ബി.സി.സി.ഐ പ്രഖ്യാപിച്ചതിന്​ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്താമെന്ന്​ ചെന്നൈ സൂപ്പർകിങ്​സ്​ വക്​താവ്​ സ്​പോർട്​സ്​ ടാകിനോട്​ പറഞ്ഞു.

ധോണിയില്ലാതെ ഞങ്ങളൊന്നും ചെയ്യില്ല. ഏത്​ ടീമും ധോണിയെ പോലൊരു താരത്തെ നിലനിർത്താൻ ആഗ്രഹിക്കും. രണ്ട്​ ടീമുകൾ കൂടി ഐ.പി.​എല്ലിൽ എത്തുന്നതോടെ പോരാട്ടം കടുക്കുമെന്നും ചെന്നൈ സൂപ്പർ കിങ്​സ്​ വക്​താവ്​ പറഞ്ഞു. ധോണി നിലനിർത്തുമെന്നതിൽ മാത്രമാണ്​ ഇപ്പോൾ ഉറപ്പ്​ പറയാനാകുക. മറ്റുള്ളവരുടെ കാര്യത്തിൽ നിലവിൽ ഒന്നും പറയാനാകില്ലെന്നും ചെന്നൈ സൂപ്പർ കിങ്​സ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsMahendra Singh Dhoni
News Summary - Chennai Super Kings won't let go of MS Dhoni if retention is allowed in 2022 IPL mega auction
Next Story