ഏട്ടു സിക്സ്, ഏഴ് ഫോർ ! രാഹുൽ വിസ്മയത്തിൽ തകർന്ന് ചെന്നൈ സൂപ്പർ കിങ്സ്
text_fieldsദുബൈ: നായകൻ ലോകേഷ് രാഹുലിന്‍റെ (98) തകർപ്പൻ ബാറ്റിങ് കരുത്തിൽ കരുത്തരായ ചെന്നൈയെ തോൽപിച്ച് പഞ്ചാബ് കിങ്സ്. പ്ലേ ഓഫ് ഉറപ്പിച്ച ധോണിപ്പെടയെ ആറു വിക്കറ്റിനാണ് നിർണായക മത്സരത്തിൽ പഞ്ചാബ് കൊമ്പുകുത്തിച്ചത്. ഇതോടെ, പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി പോര് മുറുകി. 12 പോയന്‍റ് നേടിയ പഞ്ചാബ് കിങ്സ് ഐ.പി.എല്ലിൽ 2021 സീസണിൽ മുംബൈക്കും കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനുമൊപ്പമാണ് നാലാം സ്ഥാനത്തിനായി പോരടിക്കുന്നത്. സ്കോർ: ചെന്നൈ 134/6(20 ഓവർ), പഞ്ചാബ് കിങ്സ് 139/4 (13 ഓവർ).
Dominant performance from @PunjabKingsIPL! 💪 💪
— IndianPremierLeague (@IPL) October 7, 2021
Captain @klrahul11 leads the charge with the bat as #PBKS seal a clinical 6⃣-wicket win over #CSK. 👏 👏 #VIVOIPL #CSKvPBKS
Scorecard 👉 https://t.co/z3JT9U9tHZ pic.twitter.com/rBVh6CssHf
ഏട്ടു സിക്സും ഏഴു ഫോറുമായി ആരാധകരെ വിസ്മയിപ്പിച്ച ലോകേഷ് രാഹുലാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. 42 പന്തിൽ രാഹുൽ പുറത്താകാതെ 98 റൺസ് എടുത്തു. താരത്തിന്‍റെ വെടിക്കെട്ടിൽ 20 ഓവർ കൊണ്ട് ചെന്നൈ എടുത്ത ലക്ഷ്യം 13 ഓവറിൽ പഞ്ചാബിന് മറികടക്കാനായി. ക്യാപ്റ്റന് ആരും പിന്തുണ നൽകിയില്ലെങ്കിലും ഒറ്റയാൾ പോരാട്ടത്തിലാണ് രാഹുൽ ചെന്നൈക്ക് മറുപടി പറഞ്ഞത്. മായങ്ക് അഗർവാൾ(12), സർഫറാസ് ഖാൻ(0), ഷാറൂഖ് ഖാൻ(8), എയ്ഡൻ മാർക്രം(13) എന്നിവരൊന്നും തിളങ്ങിയില്ലെങ്കിലും പഞ്ചാബിന് ജയിക്കാൻ രാഹുലിന്‍റെ ബാറ്റിങ് വിസ്ഫോടനം തന്നെ മതിയായിരുന്നു. തകർപ്പൻ ബാറ്റിങ്ങോടെ സീസണിലെ ടോപ്പ് സ്കോറർമാരിൽ (626 റൺസ്) രാഹുൽ ആദ്യ സ്ഥാനത്തെത്തി. 546 റൺസുമായി ഫാഫ് ഡുപ്ലസിസാണ് രണ്ടാമൻ.
#PBKS 3 down as Shahrukh Khan departs!
— IndianPremierLeague (@IPL) October 7, 2021
First wicket for @deepak_chahar9 as @DJBravo47 takes the catch. 👌 👌 #VIVOIPL #CSKvPBKS @ChennaiIPL
Follow the match 👉 https://t.co/z3JT9U9tHZ pic.twitter.com/Yn32qqKGkI
നേരത്തെ ആദ്യം ബാറ്റു ചെയ്ത ചെന്നൈയ് നിരയിൽ എല്ലാവരും നിരാശപ്പെടുത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസിസിന്‍റെ ബാറ്റിങ്ങാണ് അവരെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. ഡുപ്ലസിസ് 55 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 76 റൺസെടുത്തു.
5⃣0⃣ for @faf1307! 👏 👏
— IndianPremierLeague (@IPL) October 7, 2021
He brings up his 2⃣1⃣st IPL half-century as @ChennaiIPL move past 100. 👍 👍 #VIVOIPL #CSKvPBKS
Follow the match 👉 https://t.co/z3JT9U9tHZ pic.twitter.com/yjjA2m1tFA
ചെന്നൈ നിരയിൽ ഡുപ്ലസിക്കു പുറമേ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദും (14 പന്തിൽ 12), മഹേന്ദ്രസിങ് ധോണിയും (15 പന്തിൽ 12), രവീന്ദ്ര ജഡേജയും (17 പന്തിൽ പുറത്താകാതെ 15). മോയിൻ അലി (0), റോബിൻ ഉത്തപ്പ (ആറു പന്തിൽ രണ്ട്), അമ്പാട്ടി റായുഡു (നാല്) എന്നിവർ നിരാശപ്പെടുത്തി.INNINGS BREAK!
— IndianPremierLeague (@IPL) October 7, 2021
Solid 7⃣6⃣ for @faf1307
2⃣ wickets each for @arshdeepsinghh & @CJordan
The @PunjabKingsIPL's chase to begin soon. #VIVOIPL #CSKvPBKS @ChennaiIPL
Scorecard 👉 https://t.co/z3JT9U9tHZ pic.twitter.com/FTbXbn0QL6
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.