നെഞ്ചുവേദന; സൗരവ് ഗാംഗുലി ആശുപത്രിയിൽ
text_fieldsകൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഗാംഗുലിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.
കഴിഞ്ഞദിവസം ഗാംഗുലി ഈഡൻ ഗാർഡൻസ് സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്‍റ് അവിഷെക് ദാൽമിയയുമായി സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്‍റിന് വേണ്ടിയുള്ള ഒരുക്കങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.
കൂടാതെ അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാന ഗവർണർ ജഗദീപ് ധൻകറിനെ സന്ദർശിക്കുകയും ചെയ്തു. ഗാംഗുലി ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.