'യൂനിവേഴ്സൽ ബോസ്' ക്രിസ് ഗെയ്ൽ: ട്വന്‍റി20യിൽ 14,000 റൺസ് തികക്കുന്ന ആദ്യ ക്രിക്കറ്റ് താരം
text_fieldsഗ്രോസ് ഐലൻറ് (സെന്‍റ് ലൂസിയ): ട്വന്‍റി20 ക്രിക്കറ്റിലെ ഇതിഹാസമെന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന പേരാണ് കരീബിയൻ താരം ക്രിസ് ഗെയ്ലിേന്റത്. 41ാം വയസ്സിലും കൂറ്റനടികളുമായി ക്രിക്കറ്റിന്‍റെ കുഞ്ഞൻ പതിപ്പിൽ നിറഞ്ഞു നിലക്കുന്ന ഗെയ്ൽ കഴിഞ്ഞ ദിവസം തന്‍റെ കിരീടത്തിൽ മറ്റൊരു തൂവൽ കൂടി തുന്നിച്ചേർത്തു. ട്വന്‍റി20 ക്രിക്കറ്റിൽ മാത്രം 14,000 റൺസ് സ്കോർ ചെയ്യുന്ന ആദ്യ താരമായിരിക്കുകയാണ് ഗെയ്ൽ. വെസ്റ്റിൻഡീസ്-ആസ്ട്രേലിയ മൂന്നാം ട്വന്‍റി20ക്കിടെയായിരുന്നു ഗെയ്ൽ നാഴികക്കല്ല് പിന്നിട്ടത്.
ആദ്യ രണ്ട് മത്സരങ്ങളിലും യഥാക്രമം 4,13 റൺസുകൾ മാത്രമാണ് സ്കോർ ചെയ്യാനായത് എന്നതിനാൽ തന്നെ വെറ്ററൻ താരത്തിനെ ടീമിൽ ഉൾപെടുത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾക്കുള്ള മറുപടി മൂന്നാം മത്സരത്തിൽ ബാറ്റുകൊണ്ടാണ് ഗെയ്ൽ കരുതി വെച്ചിരുന്നത്. ഓസീസ് സ്പിന്നർ ആദം സാംപയെ സിക്സർ പറത്തിയാണ് ഗെയ്ൽ തന്‍റെ 14,000 ട്വന്‍റി20 റൺസിലെത്തിയത്. മത്സരത്തിൽ ഗെയ്ൽ 67 റൺസെടുത്തു. ഗെയ്ലിന്റെ മികവിൽ 141റണസ് വിജയലക്ഷ്യം തേടിയിറങ്ങിയ വിൻഡീസ് 31 പന്തുകൾ ശേഷിക്കേ ലക്ഷ്യം കണ്ടു.
10,836 റൺസുമായി (545 മത്സരങ്ങൾ) ട്വന്‍റി20 ഫോർമാറ്റിൽ ഗെയ്ലിന് പിന്നിലുള്ള റൺവേട്ടക്കാരൻ വിൻഡീസിന്‍റെ തന്നെ കീറൻ പൊള്ളാർഡാണ്. പാകിസ്താന്റെ ശുഐബ് മാലിക് (425 മത്സരങ്ങളിൽ നിന്ന് 10741 റൺസ്), ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ (304 മത്സരങ്ങളിൽ നിന്ന് 10017 റൺസ്), ഇന്ത്യൻ നായകൻ വിരാട് കോഹ്ലി (304 മത്സരങ്ങളിൽ നിന്ന് 9922 റൺസ്) എന്നിവരാണ് ടോപ് ഫെവിലുള്ളത്.
430 മത്സരങ്ങളിൽ നിന്ന് 13,071 റൺസുമായാണ് ഗെയ്ൽ മത്സരത്തിനിറങ്ങിയത്. 37.55 റൺസാണ് ഗെയ്ലിന്റെ ബാറ്റിങ് ശരാശരി. 22 സെഞ്ച്വറികൾ നേടിയ ഗെയ്ൽ 86 അർധസെഞ്ച്വറികൾ സ്വന്തമാക്കി. ട്വന്‍റി20 ക്രിക്കറ്റിൽ മാത്രം 1000ത്തിലധികം സിക്സറുകളും ഫോറുകളും ഗെയ്ൽ പറത്തിയിട്ടുണ്ട്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന 2013 ഐ.പി.എൽ സീസണിൽ പൂണെ വാരിയേഴ്സിനെതിരെ നേടിയ 175 റൺസാണ് ഉയർന്ന സ്കോർ. അന്താരാഷ്ട്ര ട്വന്‍റി20യിൽ വിൻഡീസിന്‍റെ ഏറ്റവും മികച്ച റൺവേട്ടക്കാരനും ഗെയ്ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.