ബ്രാവോക്ക് പിറകെ ഗെയ്ലും കളമൊഴിയുകയാണോ?
text_fieldsഅബൂദബി: ട്വൻറി20 ക്രിക്കറ്റിൽ കരീബിയർ കരുത്തിെൻറ രണ്ട് അംബാസഡർമാരും കളമൊഴിയുകയാണോ? കഴിഞ്ഞദിവസം വിരമിക്കൽ പ്രഖ്യാപിച്ച ഡ്വൈൻ ബ്രാവോക്ക് പിന്നാലെ ക്രിസ് ഗെയ്ലും ദേശീയ ജഴ്സിയിലെ കളി മതിയാക്കുകയാണെന്ന സൂചനയാണ് ശനിയാഴ്ച അബൂദബി സ്റ്റേഡിയത്തിലെ സംഭവവികാസങ്ങൾ നൽകിയത്.
ആസ്ട്രേലിയയുമായുള്ളത് തെൻറ അവസാന രാജ്യാന്തര മത്സരമായിരിക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യപിച്ചിരുന്ന ബ്രാവോക്ക് അതിനാൽതന്നെ ഇരുടീമും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു. എന്നാൽ, ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്ത ഗെയ്ൽ ഓസിസിനെതിരെ പുറത്തായപ്പോൾ ടീമംഗങ്ങളെല്ലാം ബൗണ്ടറിക്കരികെയെത്തി വരവേറ്റു. ഗെയ്ലും മൈതാനത്തിെൻറ എല്ലാഭാഗത്തേക്കും ബാറ്റുവീശിയാണ് മടങ്ങിയത്. 'ഇത് ഗെയ്ലിെൻറ അവസാന രാജ്യന്തര മത്സരമായിരിക്കുമെന്ന് മുൻ വിൻഡീസ് പേസർ ഇയാൻ ബിഷപ് കമൻററിക്കിടെ അഭിപ്രായപ്പെടുകയും ചെയ്തു.
79 ട്വൻറി20 മത്സരങ്ങളിൽ 137.31 സ്ട്രൈക്ക്റേറ്റിൽ രണ്ട് സെഞ്ച്വറിയും 14 അർധ സെഞ്ച്വറിയുമടക്കം 1899 റൺസാണ് ഗെയലിെൻറ സമ്പാദ്യം. 19 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ട്വൻറി20 മത്സരങ്ങൾ ആകെയെടുക്കുകയാണെങ്കിൽ 445 കളികളിൽ 22 സെഞ്ച്വറിയടക്കം 14,321 റൺസാണ് ഗെയ്ൽ അടിച്ചുകൂട്ടിയിട്ടുള്ളത്. 42കാരനായ ഗെയ്ൽ അവസാന ടെസ്റ്റ് കളിച്ചത് 2014ലും ഏകദിനം 2019ലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.