'ഗെയ്ൽ ഹൈദരാബാദിനെതിരെ കളിക്കുമായിരുന്നു, എന്നാൽ അക്കാര്യം പണിപറ്റിച്ചു'- കുംബ്ലെ
text_fieldsദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടരെ തോൽവികളുമായി കിങ്സ് ഇലവൻ പഞ്ചാബ് അവസാന സ്ഥാനത്താണ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ 69 റൺസിനാണ് സൺറൈസേഴ്സ് ഹൈദരാബാണ് പഞ്ചാബിനെ തോൽപിച്ചത്. ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്ന ഓൾറൗണ്ടർ ഗ്ലെൻ മക്സ്വെല്ലിെൻറ പകരക്കാരനായി കരീബിയൻ വെടിക്കെട്ട് വീരൻ ക്രിസ് ഗെയ്ൽ മത്സരത്തിൽ കളിക്കുമെന്നായിരുന്നു റിപോർട്ടുകൾ.
എന്നാൽ ആദ്യ ഇലവൻ പ്രഖ്യാപിച്ചപ്പോൾ ഗെയ്ലിെൻറ പേര് കാണാതെ വന്നതോടെ ആരാധകർ നിരാശയിലായി. എന്നാൽ ഗെയ്ൽ കളിക്കാത്തതിെൻറ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കോച്ച് അനിൽ കുംബ്ലെ.
'ഗെയ്ൽ ഇന്നത്തെ മത്സരം കളിക്കാനിരുന്നതായിരുന്നു. എന്നാൽ ഭക്ഷ്യ വിഷബാധയേറ്റതിനാൽ അദ്ദേഹത്തിന് ഇന്ന് ആദ്യ ഇലവനിൽ സ്ഥാനം നേടാനായില്ല' -മത്സരത്തിനിടെ കുംബ്ലെ വ്യക്തമാക്കി.
ഐ.പി.എല്ലിെൻറ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ഗെയ്ലിന് 13ാം സീസണിൽ ഇതുവരെ പാഡ് കെട്ടാൻ അവസരം ലഭിച്ചിട്ടില്ല. ആറ് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള പഞ്ചാബ് നിലവിൽ എട്ടാമതാണ്.
പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി നിലനിർത്താൻ വരും മത്സരങ്ങളിൽ ഗെയ്ലിനെ കളിപ്പിച്ചേക്കുമെന്ന് ബാറ്റിങ് കോച്ച് വസീം ജാഫറും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.