'സിക്സർ' മോറിസിനായി സഞ്ജു സിംഗിൾ നിഷേധിച്ചത് തെറ്റായ തീരുമാനമായോ?; ചർച്ച വീണ്ടും കൊഴുക്കുന്നു
text_fieldsമുംബൈ: പഴയ വീര്യം നഷ്ടമായിട്ടില്ലെന്ന് ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിലൂടെ ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം ക്രിസ് മോറിസ്. കളി കൈവിട്ടെന്ന്് ഉറപ്പിച്ച ഘട്ടത്തിൽ നാലു സിക്സറുകൾ പറത്തി മോറിസ് ഡൽഹിയെ ഞെട്ടിച്ചപ്പോൾ, സീസണിൽ രാജസ്ഥാൻ റോയൽസിന് പുതുജീവൻ െവച്ചു. എന്നാൽ, ഐ.പി.എൽ ആരാധകർക്കിടയിൽ നടക്കുന്നത് മറ്റൊരു ചർച്ചയാണ്. ക്യാപ്റ്റൻ സഞ്ജു സാംസൺ സെഞ്ച്വറിയുമായി തിളങ്ങിയ ആദ്യ മത്സരത്തിൽ മോറിസിന് സിംഗിൾ നിഷേധിച്ചത് തെറ്റായ തീരുമാനമായോ? അവസാന ഒാവറിലെ അഞ്ചാം പന്തിൽ സിംഗിൾ ഓടാമായിരുന്നിട്ടും സഞ്ജു മോറിസിനെ മടക്കി അയച്ച രംഗമാണ് വീണ്ടും ചൂടുപിടിക്കുന്നത്.
തന്നെ 'അവിശ്വസിച്ചതിന്' രണ്ടാം മത്സരത്തിൽ മോറിസ് മറുപടി നൽകിയപ്പോൾ, ക്യാപ്റ്റെൻറ തീരുമാനം പാളിയെന്ന് ആരാധകർ പറയുന്നു. സിംഗിള്‍ നിഷേധിച്ച സംഭവം ഏതായാലും സമൂഹ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയായി.എന്നാൽ, ഡല്‍ഹിക്കെതിരായ മത്സരശേഷം പഞ്ചാബിനെതിരെ മോറിസിന് സ്ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിനോട് ചോദ്യമുയര്‍ന്നപ്പോൾ തെൻറ അഭിപ്രായത്തിൽ മാറ്റമില്ലെന്നാണ് താരം പറഞ്ഞത്. മോറിസ് ഫിനിഷിങ് മികവ് ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ തെളിയിച്ചെങ്കിലും അന്ന് സിംഗിളെടുക്കാന്‍ വിസമ്മതിച്ച അതേ തീരുമാനത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സഞ്ജു വ്യക്തമാക്കി. ഇനിയും ഒരു 100 തവണ കളിച്ചാലും ആ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കില്ലെന്നായിരുന്നു സഞ്ജുവിെൻറ മറുപടി.
മോറിസും മത്സരശേഷം അത് അനാവശ്യമായ ചർച്ചയാണെന്ന് പ്രതികരിച്ചു. എന്നാൽ, ആ മത്സരം തോറ്റപ്പോൾ താൻ ഏറെ നിരാശനായെന്നും മോറിസ് പറഞ്ഞു. ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു ഘട്ടത്തില്‍ അഞ്ചിന് 42 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന് രാജസ്ഥാന് തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് ഡേവിഡ് മില്ലറും ക്രിസ് മോറിസും രക്ഷകരായി അവതരിക്കുന്നത്. 18 പന്തില്‍നിന്ന് നാലു സിക്സറടക്കം പുറത്താവാതെ 36 റണ്‍സെടുത്ത മോറിസ് രാജസ്ഥാന് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.