Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസി.​കെ. നാ​യു​ഡു...

സി.​കെ. നാ​യു​ഡു ട്രോ​ഫി​: ഹിമാചലിനെതിരെ ഇന്നിങ്സ് ജയവുമായി കേരളം

text_fields
bookmark_border
kerala cricket team
cancel
camera_alt

ഹി​മാ​ച​ലി​നെ​തി​രെ ജ​യി​ച്ച കേ​ര​ള ടീം

Listen to this Article

ബം​ഗ​ളൂ​രു: സി.​കെ. നാ​യു​ഡു ട്രോ​ഫി​യി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​നെ ഇ​ന്നി​ങ്സി​നും 38 റ​ൺ​സി​നും ത​ക​ർ​ത്തു​വി​ട്ട് കേ​ര​ളം. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി മൈ​താ​ന​ത്ത് മൂ​ന്നു ദി​വ​സം മാ​ത്ര​മെ​ടു​ത്താ​ണ് എ​തി​രാ​ളി​ക​ളെ മ​ല​യാ​ളി​പ്പ​ട ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്. സ്കോ​ർ കേ​ര​ളം: 336. ഹി​മാ​ച​ൽ പ്ര​ദേ​ശ് 135, 163.

സെ​ഞ്ച്വ​റി​യോ​ളം പോ​ന്ന ഇ​ന്നി​ങ്സു​മാ​യി അ​ഖി​ൽ സ്ക​റി​യ​യും (96 നോ​ട്ടൗ​ട്ട്) സം​ഘ​വും ഉ​യ​ർ​ത്തി​യ 336 റ​ൺ​സി​നെ​തി​രെ ആ​ദ്യ ഇ​ന്നി​ങ്സ് 135ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി ഫോ​ളോ​ഓ​ൺ ചെ​യ്ത ഹി​മാ​ച​ൽ സ​മാ​ന​മാ​യി ര​ണ്ടാ​മ​തും ദ​യ​നീ​യ​മാ​യി വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഇ​ന്നി​ങ്സി​ൽ അ​ഞ്ചു വി​ക്ക​റ്റു​മാ​യി ഹി​മാ​ച​ലി​ന്റെ ക​ഥ ക​ഴി​ച്ച ഫാ​നൂ​സ് ത​ന്നെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​യും കേ​ര​ള നി​ര​യി​ൽ ഹീ​റോ. 14 ​ഓ​വ​ർ എ​റി​ഞ്ഞ താ​രം 61 റ​ൺ​സ് വി​ട്ടു​ന​ൽ​കി ആ​റു വി​ല​പ്പെ​ട്ട ഹി​മാ​ച​ൽ വി​ക്ക​റ്റു​ക​ളാ​ണ് വീ​ഴ്ത്തി​യ​ത്.

ബേ​സി​ൽ ര​ണ്ടും വി​ഷ്ണു പി. ​കു​മാ​ർ, അ​ഖി​ൽ സ്ക​റി​യ എ​ന്നി​വ​ർ ഓ​രോ​ന്നും വി​ക്ക​റ്റു​ക​ൾ പി​ഴു​തു. 37 റ​ൺ​സ് എ​ടു​ത്ത് കു​ശാ​ൽ പാ​ലും 30 റ​ൺ​സു​മാ​യി അ​ർ​പ്പി​ത് എ​ൻ. ഗു​ലേ​റി​യ​യും മാ​ത്ര​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും പൊ​രു​തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala cricket team
News Summary - C.K. Nayidu Trophy: Kerala won by an innings against Himachal
Next Story