ഗൗതം ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങും; അഡ്ലെയ്ഡ് ടെസ്റ്റിൽ ടീമിനൊപ്പമുണ്ടാവില്ലെന്ന് സൂചന
text_fieldsമെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരക്കിടെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് സൂചന. കുടുംബത്തിൽ അത്യാവശ്യമുണ്ടായതിനെ തുടർന്നാണ് ഗംഭീർ മടങ്ങുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ പെർത്തിൽ ഇന്ത്യ വൻ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗംഭീർ മടങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ബുധനാഴ്ച പരിശീലന മത്സരത്തിനായി ഇന്ത്യൻ ടീം കാൻബറയിലേക്ക് പോകും. ഗംഭീർ ഈ ടീമിന്റെ ഭാഗമാവില്ലെന്നാണ് സൂചന. ശനിയാഴ്ചയാണ് ഇന്ത്യയുടെ പരിശീലന മത്സരം. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഗംഭീർ തിരിച്ചെത്തില്ലെന്നാണ് വാർത്തകൾ.
ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം നേടിയിരുന്നു. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. റൺസിന്‍റെ അടിസ്ഥാനത്തിൽ ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമായിരുന്നു ഇത്.
ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ അൽപം നിരാശപ്പെടുത്തിയെങ്കിലും പിന്നീടുള്ള ഓരോ നിമിഷവും കളി പിടിച്ചെടുക്കുന്ന ഇന്ത്യൻ സംഘത്തെ ആവേശത്തോടെയാണ് ആരാധകർ കണ്ടുനിന്നത്. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ അൽപം നിരാശപ്പെടുത്തിയെങ്കിലും പിന്നീടുള്ള ഓരോ നിമിഷവും കളി പിടിച്ചെടുക്കുന്ന ഇന്ത്യൻ സംഘത്തെ ആവേശത്തോടെയാണ് ആരാധകർ കണ്ടുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.