ഉമേഷ് യാദവിന്റെ 44 ലക്ഷം രൂപ സുഹൃത്ത് തട്ടിയെടുത്തെന്ന് പരാതി
text_fieldsനാഗ്‍പൂര്‍: ഇന്ത്യൻ പേസർ ഉമേഷ് യാദവിന്റെ 44 ലക്ഷം രൂപ അടുത്ത സുഹൃത്തും മാനേജറുമായ ശൈലേഷ് താക്കറെ തട്ടിയെടുത്തതായി പരാതി. തനിക്കായി വസ്തു വാങ്ങാൻ എന്ന വ്യാജേന പണം വാങ്ങിയ ശേഷം സ്വന്തം പേരിൽ ശൈലേഷ് ഭൂമി വാങ്ങുകയായിരുന്നെന്ന് ഉമേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നാഗ്പൂരിലെ ശിവാജി നഗറിൽ താമസിക്കുന്ന ഉമേഷ് യാദവ് ക്രിക്കറ്റിൽ സജീവമാകാനായി 2014ലാണ് സുഹൃത്തായ ശൈലേഷ് താക്കറെ എന്ന 37കാരനെ സ്വത്ത് കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. താരത്തിന്റെ ബാങ്ക് അക്കൗണ്ടുകളടക്കം ഇയാളാണ് കൈകാര്യം ചെയ്തിരുന്നത്. നാഗ്പൂരിൽ ഭൂമി വാങ്ങാൻ എന്ന പേരിലാണ് ശൈലേഷ് പണം വാങ്ങിയതെന്നും എന്നാൽ, തന്നെ കബളിപ്പിക്കുകയായിരുന്നെന്നും ഉമേഷ് പറയുന്നു. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ അത് നൽകാനോ സ്വത്ത് കൈമാറാനോ ശൈലേഷ് തയാറായില്ലെന്ന് ഉമേഷ് പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ ഐ.പി.സി 406, 420 വകുപ്പുകൾ പ്രകാരം കൊരാടി പൊലീസ് കേസെടുത്തു.
ഇന്ത്യക്കായി 54 ടെസ്റ്റിലും 75 ഏകദിനങ്ങളിലും 10 ട്വന്റി 20കളിലും കളത്തിലിറങ്ങിയ താരമാണ് ഉമേഷ് യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.