കളിക്കിടെ മൈതാനത്ത് നമസ്കരിച്ച റിസ്വാനെതിരെ ഐ.സി.സിക്ക് പരാതി
text_fieldsന്യൂഡൽഹി: ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മൈതാനത്തുവെച്ച് നമസ്കാരം നിർവഹിച്ച പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതിക്കാരൻ.
നിരവധി ഇന്ത്യക്കാർ കളി കാണവെ ഗ്രൗണ്ടിൽ നമസ്കാരം നിർവഹിച്ച റിസ്വാന്റെ പ്രവൃത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരാണെന്നും തന്റെ മതത്തെ മനഃപൂർവം തുറന്നുകാട്ടുന്നതാണെന്നും ജിൻഡാൽ ആരോപിച്ചു.
ഹൈദരാബാദിൽ ശ്രീലങ്കക്കെതിരെ നേടിയ ജയവും സെഞ്ച്വറിയും ഗസ്സയിലെ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നതായി താരം പറഞ്ഞതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് റിസ്വാന്റെ മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രത്തെ കൂടുതൽ സാക്ഷ്യപ്പെടുത്തുന്നതാണെന്ന് ജിൻഡാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.