'ഇത് നിയമവിരുദ്ധം'; ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്ടാവാക്കിയതിനെതിരെ ബി.സി.സി.ഐക്ക് പരാതി
text_fieldsടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയം മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയാണ്. പരിമിത ഓവര്‍ ലോകകപ്പിൽ ടീമിെൻറ ഉപദേഷ്ടാവായുള്ള ധോണിയുടെ വരവ് ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ, ധോണിയെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ ബിസിസിഐക്ക് ഇന്ന് പരാതി ലഭിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ലോധ കമ്മിറ്റി പരിഷ്കാരത്തിലെ താൽപ്പര്യ നിബന്ധനകൾ മുൻനിർത്തിയാണ് പരാതി. മുൻ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ലൈഫ് അംഗം സഞ്ജീവ് ഗുപ്തയാണ് കൗൺസിൽ അംഗങ്ങൾക്ക് അതുമായി ബന്ധപ്പെട്ട് കത്ത് അയച്ചത്. ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്സിെൻറ (സിഎസ്കെ) ക്യാപ്റ്റനായ ധോണി ഇന്ത്യൻ ടീമിെൻറ ഉപദേഷ്ടാവായി സ്ഥാനമേൽക്കുന്നത് ലോധ കമ്മിറ്റി ശുപാർശകളുടെ ലംഘനമാണെന്നും ഒരാൾക്ക് ഒരേസമയം, രണ്ട് തസ്തികകളിലിരിക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
"അതെ, സൗരവ് (ഗാംഗുലി), ജയ് (ഷാ) എന്നിവരുൾപ്പെടെയുള്ള ഉന്നത കൗൺസിൽ അംഗങ്ങൾക്ക് ഗുപ്ത കത്തയച്ചിട്ടുണ്ട്. ബിസിസിഐ ഭരണഘടനയുടെ 38 (4) വകുപ്പ് അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്, അതുപ്രകാരം ഒരാൾക്ക് രണ്ട് വ്യത്യസ്ത പദവികൾ വഹിക്കാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ കൗൺസിൽ അതിെൻറ നിയമസംഘവുമായി കൂടിയാലോചിക്കേണ്ടതുണ്ട്," -ബിസിസിഐയുടെ പ്രതിനിധി പിടിഐയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.