കോഹ്ലിക്കും അനുഷ്കക്കുമെതിരായ വിവാദ പരാമർശം; ഗവാസ്കറിനെതിരെ ആരാധകർ
text_fieldsഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ മോശം പ്രകടനം നടത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെ സുനിൽ ഗവാസ്കർ നടത്തിയ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചു. മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുലിൻെറ രണ്ട് ക്യാച്ചുകൾ കളഞ്ഞുകുളിച്ചതിന് പുറമെ അഞ്ച് പന്തിൽനിന്ന് ഒരു റൺസ് മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത്.
ഇതോടെയാണ് കമൻററി ബോക്സിലുണ്ടായിരുന്ന ഗവാസ്കർ കോഹ്ലിയെ വിമർശിച്ചത്. ലോക്ഡൗൺ കാലത്ത് ഭാര്യയും നടിയുമായ അനുഷ്ക ശർമയുടെ ബൗളിങ്ങുകൾ മാത്രമാണ് കോഹ്ലി നേരിട്ടതെന്നായിരുന്നു ഗവാസ്കറിൻെറ പരാമർശം.
ഇതിനെതിരെ കോഹ്ലിയുടെ ആരാധകരടക്കം വൻവിമർശനവുമായി രംഗത്തെത്തി. ഗവാസ്‌കറിനെ കമൻററി പാനലിൽനിന്ന് നീക്കണമെന്ന് പലരും ബി.സി.സി.ഐയോട് ആവശ്യപ്പെടുകയും ചെയ്തു.
രാഹുൽ 17ാം ഒാവറിൽ 83 റൺസ് എടുത്ത് നിൽക്കുേമ്പാഴാണ് കോഹ്ലി ആദ്യ ക്യാച്ച് വിടുന്നത്. അടുത്ത ഓവറിൽ രാഹുൽ 89 റൺസുമായി നിൽക്കവെ വീണ്ടും ക്യാച്ച് കളഞ്ഞുകുളിച്ചു. രാഹുൽ 69 പന്തിൽ 132 റൺസാണ് നേടിയത്. ഐ.പി.എല്ലിൽ മത്സരത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. മത്സരത്തിൽ 97 റൺസിന് ബാംഗ്ലൂർ പരാജയപ്പെടുകയും ചെയ്തു.
അതേസമയം, കോഹ്ലി മൈതനാത്ത് പരാജയപ്പെടുേമ്പാഴെല്ലാം ബോളിവുഡ് താരമായ അനുഷ്കയെ ബന്ധപ്പെടുത്തി പലരും കുറ്റപ്പെടുത്താറുണ്ട്. ഇത്തവണയും അതിന് കുറെവാന്നുമുണ്ടായില്ല. മാത്രമല്ല, നിരവധി ട്രോളുകളാണ് കോഹ്ലിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുള്ളത്.
Seeing Anushka trending, first I thought, NCB summons her too.
— Arpit Maheshwari (@NuwalArpit) September 24, 2020
Then understood, in the world's "most uncivilized" country, a wife is trolled if her husband underperforms at work but never ever gets any credit if the hubby darling performs and Delivers.🤷🏿♂️pic.twitter.com/oGYWzvC1VE
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.