ബുംറ ഉടനൊന്നും തിരിച്ചുവരില്ല; പരിക്കു മാറിയില്ലെന്ന സൂചനയായി ടെസ്റ്റ്, ഏകദിന ടീം പ്രഖ്യാപനം
text_fieldsകഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ദീർഘകാല അവധിയിലായ പേസർ ജസ്പ്രീത് ബുംറ ഉടനൊന്നും തിരിച്ചുവരില്ലെന്ന് സൂചന. ഏറ്റവുമൊടുവിൽ മൂന്ന്, നാല് ടെസ്റ്റുകൾ, മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര എന്നിവക്കുള്ള ടീം ബി.സി.സി.ഐ പ്രഖ്യാപിച്ചതോടെയാണ് ബുംറ ഇല്ലെന്ന് വ്യക്തമായത്.
ആദ്യം രണ്ടു ടെസ്റ്റിനുള്ള ടീമിനെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അടുത്ത ടെസ്റ്റുകളിൽ താരം തിരിച്ചെത്തുമെന്ന് അന്ന് ക്യാപ്റ്റൻ രോഹിത് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ഏകദിന ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ പരമ്പരയിൽ ആധികാരിക മേൽക്കൈ നേടിയ സാഹചര്യത്തിൽ ബുംറ അവധിയിൽ തുടർന്നോട്ടെയെന്ന് സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു.
ആദ്യ ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ഇറങ്ങില്ല. കുടുംബ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.