യു.എ.ഇയിൽ ക്രിക്കറ്റ് േലാകം കാത്തിരിക്കുന്നു; ധോണിസത്തിെൻറ നിലക്കാത്ത പ്രവാഹം
text_fieldsമലയാളത്തിെൻറ പ്രിയനടൻ മമ്മൂട്ടിയെക്കുറിച്ച് അഭിനയത്തിൽ തൽപരരായ ആളുകളും യുവതാരങ്ങളും പറയുന്ന ഒരുകാര്യമുണ്ട്, തങ്ങളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നത് ഈ മനുഷ്യനാണെന്ന്. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വരുേമ്പാള്‍ ചരിത്രത്തില്‍ അത്ര പേരോ പ്രശസ്തിയോ ഇല്ലാത്ത സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കളിക്കാര്‍ക്ക് മമ്മൂട്ടിയാണ് മഹേന്ദ്ര സിങ് ധോണി.
ധോണിയെന്ന താരത്തിെൻറ കരിയറാണ് ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രചോദനമായതെന്ന് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഝാര്‍ഖണ്ഡ് പോലൊരു സംസ്ഥാനത്തു നിന്നും തലതൊട്ടപ്പന്മാരുടെ പിന്തുണയില്ലാതെ നീലപ്പടയുടെ കമാന്‍ഡറായി മാറിയ ധോണിയുടെ കരിയര്‍ യുവതാരങ്ങള്‍ക്കൊരു പാഠപുസ്തകമാണ്.
എന്നാല്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇക്കഴിഞ്ഞ സ്വതന്ത്ര ദിനത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരില് ഒരാളായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് 39കാരന് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെ 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിന് ഫുള്‍സ്റ്റോപ്പിട്ടത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിെൻറ അമരക്കാരനായി റാഞ്ചിക്കാരനെ കാണണമെന്നതായിരുന്നു ആരാധകരെ ആശ്വസിപ്പിച്ചത്. യു.എ.ഇയിൽ ക്രിക്കറ്റ് േലാകം കാത്തിരിക്കുന്നത് ആ ധോണിസത്തിെൻറ നിലക്കാത്ത പ്രവാഹത്തിനാണ്. 2019 ഏകദിന ലോകകപ്പിെൻറ സെമിഫൈനലില്‍ ന്യൂസിലാൻഡിനെതിരെ റണ്ണൗട്ടായി കണ്ണീരോടെ മടങ്ങിയ ശേഷം ഒരു വര്‍ഷത്തോളമായി ധോണി നാം ഗ്രൗണ്ടില്‍ കണ്ടില്ല.
ചെന്നൈയുടെ സ്വന്തം തലൈവര്‍
റാഞ്ചിയാണ് സ്വദേശമെങ്കിലും ചെന്നൈ ധോണിയുടെ രണ്ടാമത്തെ വീടാണ്. തമിഴ്നാട്ടില്‍ താരപരിവേഷമുള്ള ധോണി ആരാധകർക്ക് 'തല'യാണ്. ടൂര്‍ണമെൻറ്് ചരിത്രത്തില്‍ നായകന് മാറിവരാത്ത ഏക ടീം ചെന്നെ ആണെന്നറിയുമ്പോള്‍ മനസ്സിലാക്കാം ആ കളിക്കാരെൻറ റേഞ്ച്്. ഇടക്കാലത്ത് കോഴ വിവാദത്തില്‍പെട്ട് രണ്ടു വര്‍ഷം ടീമിന് വിലക്ക് ലഭിച്ചതിനുശേഷം ചെന്നൈ മടങ്ങിയെത്തിയപ്പോള്‍ ക്യാപ്റ്റനായി മറ്റൊരാളെ ചിന്തിക്കേണ്ട ആവശ്യം ചെന്നൈക്കുണ്ടായിരുന്നില്ല.
ശരാശരി ടീമുമായി മൂന്നു തവണ ജേതാക്കളും അഞ്ചു തവണ റണ്ണേഴ്സ് അപ്പുമായാണ് േധാണിയുടെ ഇന്ദ്രജാലം തുടരുന്നത്. കൂറ്റനടികളിലൂടെ ആരാധക മനസ്സില്‍ ഇടംനേടിയ ധോണിക്ക് ട്വൻറി20 ലോകകപ്പിലെ കിരീട വിജയത്തോടെ ഇന്ത്യയില്‍ നായക പരിവേഷം കൈവന്നിരുന്നു. ഒരു വര്‍ഷത്തിനുശേഷം ലളിത് മോഡിയുടെ ബുദ്ധിയില്‍ ഉദിച്ച ഐ.പി.എല്ലുമായി ബി.സി.സി.ഐ മുന്നിട്ടിറങ്ങി. ആദ്യ സീസണില്‍ 1.5 ദശലക്ഷം ഡോളറിനാണ് ചെന്നൈ ധോണിയെ സ്വന്തം പാളയത്തിലെത്തിച്ചത്.
ലേലത്തില്‍ വീരേന്ദര്‍ സെവാഗിനെയായിരുന്നു തങ്ങള്‍ ഐക്കൺ താരമായി ഉന്നം വെച്ചിരുന്നതെന്ന് ചെന്നൈ അധികൃതര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അന്നത്തെ തീരുമാനം ഫ്രാഞ്ചൈസിയുടെ തലവര മാറ്റി എഴുതിയത് പിന്നെ നാം കണ്ടു. ടീം അർപ്പിച്ച വിശ്വാസത്തോട് 100 ശതമാനം നീതിപുലര്‍ത്താന്‍ ധോണിക്കായി. 100ലേറെ ഐ.പി.എല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ച രണ്ടു നായകന്മാരില് ഒരാളാണ് ധോണി. ഗൗതം ഗംഭീറാണ് മറ്റൊരാൾ.
സസ്പെൻഷൻ കാരണം രണ്ടുവർഷം ടീം പുറത്തായപ്പോൾ, പുണെക്കായി കളിച്ച് ധോണി, വീണ്ടും ചെെന്നെയിൽ തിരിച്ചെത്തി. കടങ്കഥപോലെ മടങ്ങിയെത്തിയ അതേ വര്‍ഷം തന്നെ മഞ്ഞപ്പട തങ്ങളുടെ മൂന്നാം ഐ.പി.എല്‍ കിരീടമുയര്‍ത്തി. 455 റണ്‍സ് സ്കോര്‍ ചെയ്ത ധോണി തന്നെ ടീമിനെ മുന്നില്‍ നിന്നു നയിച്ചു.
സൂപ്പർ ക്യാപ്റ്റൻ
ചെന്നൈ, പുണെ ടീമുകളെയാണ് മഹി നയിച്ചത്. 174 മത്സരങ്ങളില്‍ നായകനായ ധോണി ഏറ്റവും കൂടുതൽ ക്യാപ്റ്റനായതിെൻറ റെക്കോഡും സ്വന്തമാക്കി. 104 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 69 എണ്ണം തോറ്റു. ഒരു മത്സരം ഫലമില്ലാതായി. 100 ഐ.പി.എല്‍ മത്സരങ്ങള്‍ വിജയിച്ച ഏക നായകനും കൂടിയാണ് ധോണി. കൈവശമുള്ള കളിക്കാരെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള കഴിവാണ് ധോണിയെ സഹജീവികളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. ഒപ്പം കളിച്ച നിരവധിപേർക്ക് ഇന്ത്യന്‍ ജഴ്സിയണിയാൻ യോഗമുണ്ടായത് ആ കഴിവുകൊണ്ടാണ്. ദീപക് ചഹര്‍, മൻപ്രീത് ഗോണി, സുദീപ് ത്യാഗി, മോഹിത് ശര്‍മ എന്നിവര്‍ ചില പേരുകള്‍ മാത്രം.
ഏവരെയും അമ്പരപ്പിക്കുന്ന തീരുമാനങ്ങളെടുത്ത് അത് വിജയിപ്പിക്കുന്നതിലെ കഴിവാണ് ധോണിയെ ഇതിഹാസമാക്കുന്നത്. 2018 സീസണില്‍ അമ്പാട്ടി രായുഡുവിനെ ഓപണറാക്കി അയക്കാന്‍ ധോണി തീരുമാനിച്ചപ്പോള്‍ ഏവരും അമ്പരന്നു. എന്നാല്‍, 150 സ്ട്രൈക്ക് റേറ്റില്‍ 650 റണ്‍സ് അടിച്ചുകൂട്ടിയാണ് രായുഡു സീസണ് അവസാനിപ്പിച്ചത്.
അതേപോലെ ഒരിക്കൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ക്വാളിഫയര്‍ മത്സരത്തില്‍ വെറ്ററന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്ങിന് പന്തെറിയാന്‍ ധോണി അവസരം നല്‍കിയില്ല. 'എെൻറ വീട്ടില്‍ നിരവധി കാറും ബൈക്കുകളുമുണ്ട്, അതു കരുതി അവയെല്ലാം ഒരേസമയം ഓടിക്കാന്‍ സാധിക്കില്ലല്ലോ' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മത്സര േശഷം ധോണി നൽകിയ മറുപടി.
ഹോം ഗ്രൗണ്ട് പ്രതീതി നല്കുന്ന യു.എ.ഇ
യു.എ.ഇയില്‍ വെച്ച് രണ്ടു താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതും 'ചിന്നത്തല' സുരഷ് റെയ്നയുടെ മടക്കവും ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. വെറ്ററന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്ങും ടൂര്‍ണമെൻറില്‍നിന്ന് പിന്മാറിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഏതു പ്രതികൂല സാഹചര്യത്തിലും സൂപ്പര്‍ കൂളായ തങ്ങളുടെ നായകന് ധോണി തന്നെയാണ് ചെന്നൈ താരങ്ങളുടെയും ആരാധകരുടെയും ആശയും ആശ്വാസവും.
ഒരുങ്ങിത്തന്നെയാണെന്ന സൂചനയാണ് ധോണി െനറ്റ്സിലെ കഠിന പ്രയത്നത്തിലൂടെ സൂചിപ്പിക്കുന്നത്. നെറ്റ്സിൽ ബാറ്റിങ്ങിനെക്കൂടാതെ വിക്കറ്റ് കീപ്പിങ്ങിലും ധോണി പരിശീലിക്കുന്നു. യു.എ.ഇയില്‍ ഇത്തവണ എതിരാളികള്‍ക്ക് പരാജയപ്പെടുത്താന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ടീം സി.എസ്.കെയായിരിക്കും എന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
യു.എ.ഇയിലേത് ധോണിയുടെ അവസാന ഐ.പി.എല്ലാകുമെന്നും ചര്‍ച്ചകള്‍ നടക്കുന്നു. ഈ വര്‍ഷം കിരീടനേട്ടത്തോടെ ഐ.പി.എല്ലിനേടും വിടചൊല്ലാന്‍ ധോണി ഒരുങ്ങുന്നതായാണ് സംസാരം. ധോണിയുടെ സാന്നിധ്യമാണ് ലീഗിലെ ഏറ്റവും കുടുതല്‍ ആരാധക പിന്തുണയുള്ള ടീമുകളില്‍ ഒന്നായി ചെന്നൈ മാറാന്‍ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.