ലോകകപ്പ് ക്രിക്കറ്റ്: കാര്യവട്ടത്ത് ഇന്ന് സന്നാഹമത്സരം; ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെതിരെ
text_fieldsതിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് കീരിടത്തിനുള്ള പോരാട്ടങ്ങൾ പടിവാതിലിൽ നിൽക്കെ ടീമുകളുടെ സന്നാഹ പോരാട്ടങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡിൽ വെള്ളിയാഴ്ച തുടക്കം. ആദ്യ കിരീടമെന്ന സ്വപ്നവുമായി ദ. ആഫ്രിക്ക ടൂർണമെന്റിലെ കറുത്തകുതിരകളായ അഫ്ഗാസ്താനെ നേരിടും. കാര്യവട്ടത്ത് ഉച്ചക്ക് രണ്ടുമുതലാണ് മത്സരം.
സന്നാഹ മത്സരങ്ങൾക്കായി വ്യാഴാഴ്ച ആസ്ട്രേലിയയും നെതർലൻഡ്സും തിരുവനന്തപുരത്തെത്തി. രാജ്കോട്ടിൽ ഇന്ത്യക്കെതിരായ തകർപ്പൻ വിജയത്തിനു ശേഷം വൈകീട്ട് ആറരയോടെയാണ് നായകൻ പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയൻ സംഘമെത്തിയത്. ലോകകപ്പ് തയാറെടുപ്പുകൾക്കായി ഇന്ത്യയിൽ ആദ്യമെത്തിയ നെതർലൻഡ്സ് ബംഗളൂരുവിൽ നിന്ന് വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തലസ്ഥാനത്ത് വിമാനമിറങ്ങിയത്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാല് സന്നാഹമത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുക. 30ന് ആസ്ട്രേലിയ നെതർലൻഡ്സിനെയും ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെയും മൂന്നിന് ഇന്ത്യ നെതർലൻഡ്സിനെയും നേരിടും.
ഒരോ മത്സരവും വ്യത്യസ്ത പിച്ചുകളിലായിരിക്കും നടക്കുക. ഇതിനായി അഞ്ച് പിച്ചുകളാണ് ഗ്രീൻഫീൽഡിൽ ക്യുറേറ്റർ ബിജുവിന്റെ നേതൃത്വത്തിൽ തയാറാക്കിയിരിക്കുന്നത്. ന്യൂസിലൻഡ് ശനിയാഴ്ചയും ഇന്ത്യൻ ടീം ഞായറാഴ്ചയും എത്തും. ടിക്കറ്റ് വിൽപനയിലും കാര്യമായ കുതിപ്പ് ഉണ്ടായിട്ടില്ല. ഗുവാഹതിയിൽ ശ്രീലങ്ക ബംഗ്ലാദേശിനെയും ഹൈദരാബാദിൽ പാകിസ്താൻ ന്യൂസിലൻഡിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.