യെസ്, യെസ്, കണ്ടിന്യൂ
text_fieldsകൊൽക്കത്ത: ഏഴിൽ ഏഴു മത്സരവും ജയിച്ച് ഒന്നാമന്മാരായി ഇന്ത്യ, ഒരു കളി മാത്രം തോറ്റ് രണ്ടാം സ്ഥാനത്തു നിൽക്കുന്ന ദക്ഷിണാഫ്രിക്ക... ലോകകപ്പിലെ ഏറ്റവും ശക്തരായ രണ്ടു ടീമുകൾ തമ്മിൽ ഞായറാഴ്ച ഈഡൻ ഗാർഡനിൽ സൂപ്പർ പോര്. സെമി ഫൈനലിൽ ഇതിനകം ഇടംപിടിച്ചിട്ടുണ്ട് രോഹിത് ശർമയും സംഘവും. ദക്ഷിണാഫ്രിക്കയുടെ കാര്യവും ഉറപ്പാണ്.
ഉജ്ജ്വല ഫോമിൽ കളിക്കുന്ന പ്രോട്ടീസിനോട് ഇന്ന് തോൽവി പിണയുന്ന പക്ഷം ഇന്ത്യക്ക് ഒന്നാം സ്ഥാനം വീണ്ടും നഷ്ടമാവും. അത് സംഭവിക്കാതിരിക്കാനും കിരീടവഴിയിൽ വീണ്ടും വെല്ലുവിളിയാകാൻ സാധ്യതയുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പരാജയപ്പെടുത്തി ആത്മവിശ്വാസം കൂട്ടാനും ആതിഥേയർക്ക് ജയിച്ചേ മതിയാവൂ.
ഏഴു മത്സരവും ഭീഷണികൾ നേരിടാതെയാണ് ഇന്ത്യ കൈപ്പിടിയിലൊതുക്കിയത്. ആദ്യ കളിയിൽ ആസ്ട്രേലിയയോട് മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ പതറിയതും ഇംഗ്ലണ്ടിനോട് താരതമ്യേന കുറഞ്ഞ സ്കോറിൽ അവസാനിപ്പിച്ചതുമാണ് ചെറിയ അപവാദം.
ഈ മത്സരങ്ങളിലും ശക്തമായി തിരിച്ചുവന്ന് ആധികാരിക ജയം സ്വന്തമാക്കി ടീം ഇന്ത്യ. അപരാജിത യാത്രയിൽ ബാറ്റർമാരും ബൗളർമാരും ഒരുപോലെ മികച്ച സംഭാവനകളാണ് അർപ്പിക്കുന്നത്. പേസർ മുഹമ്മദ് ഷമി തന്നെ ഇക്കാര്യത്തിൽ മുമ്പൻ. മൂന്നു മത്സരങ്ങളിൽ താരം എറിഞ്ഞിട്ടത് 14 വിക്കറ്റുകൾ. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും തകർപ്പൻ പ്രകടനം തുടരുന്നു.
സ്പിന്നർ കുൽദീപ് യാദവും മോശമാക്കുന്നില്ല. ബാറ്റിങ്ങിൽ രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരും. ഓൾറൗണ്ടറെന്ന നിലയിൽ രവീന്ദ്ര ജദേജയെയും വിശ്വാസത്തിലെടുക്കാം.
അപ്പുറത്ത് ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് അട്ടിമറിച്ചതൊഴിച്ചാൽ മറ്റു കളികളിലെല്ലാം ജയം നേടാനായി. ഏഴിൽ അഞ്ചു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തപ്പോൾ 300ന് അപ്പുറത്തായിരുന്നു സ്കോർ.
ചേസ് ചെയ്തപ്പോഴാണ് ഡച്ചുകാരോട് തോറ്റതും പാകിസ്താനോട് പതറി ജയിച്ചതും. മറുപടി ബാറ്റിങ് വെല്ലുവിളിയാവുന്നുവെന്നതാണ് ഇവരുടെ തലവേദന. നാലു സെഞ്ച്വറികളുമായി ക്വിന്റൺ ഡി കോക്ക് ലോകകപ്പിലെ തന്നെ ടോപ് സ്കോററാണ്. റാസി വാൻ ഡെർ ഡസൻ, ഹെൻറിച് ക്ലാസെൻ, ഡേവിഡ് മില്ലർ തുടങ്ങിയവരും മിന്നുന്നു. ഓൾ റൗണ്ട് മികവുമായി മാർകോ ജൻസെനും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ശാർദുൽ ഠാകുർ, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റസി വാൻ ഡെർ ഡസൻ, ഹെൻറിച് ക്ലാസെൻ, ഡേവിഡ് മില്ലർ, എയ്ഡൻ മർക്രം, മാർകോ ജൻസെൻ, ജെറാൾഡ് കോറ്റ്സി, റീസ ഹെൻഡ്രിക്സ്, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, കഗിസോ റബാദ, തബ്രിസ് ഷംസി, ലിസാഡ് വില്യംസ്, ആൻഡിൽ ഫെഹ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.