ആവേശം, ആകാംക്ഷ, നിരാശ; ഒടുവിൽ കണ്ണീരോടെ കളംവിടാനായിരുന്നു ആരാധകരുടെ വിധി
text_fieldsഒഴുകിയെത്തിയ ആരാധകർക്കായി ആവേശകരമായ കലാപ്രകടനങ്ങളും കൂടിയായതോടെ വ്യാഴവട്ടത്തിന് ശേഷം ഇന്ത്യയിലെത്തിയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മികച്ച യാത്രയയപ്പ് കൂടിയായി. അവിസ്മരണീയ മുഹൂർത്തം കളറാക്കുന്നതിനായി മികച്ച കലാപ്രകടനങ്ങളാണ് ഒരുക്കിയത്. നാലുഘട്ടങ്ങളിലായ ചടങ്ങുകളാണ് അഹമ്മദാബാദിൽ ഒഴുകിയെത്തിയ 1.30 ലക്ഷംകാണികൾക്കായി ദൃശ്യവിസ്മയമായി സമ്മാനിച്ചത്.
ടോസിന് ശേഷം 15 മിനിറ്റ് വ്യോമസേനയുടെ സൂര്യകിരൺ എയർഷോ കാണികൾക്ക് ആവേശകരമായ നിമിഷങ്ങളായിരുന്നു. ആദ്യ ടീമിന്റെ ബാറ്റിങ് പൂർത്തിയായ വേളയിൽ ആദിത്യ ഗാധ് വി നയിക്കുന്ന മ്യൂസിക് ഷോയും ഉണ്ടായിരുന്നു. ഇടവേളകളിൽ ലേസർ ഷോയും ലൈറ്റ് ഷോയും. പ്രീതം ചക്രബർത്തി, ജോണിത ഗാന്ധി, നകാഷ്അസീസ്, അമിത് മിശ്ര, അകാശ സിങ്, തുഷാർ ജോഷി എന്നിവരുടെ ഷോയും ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസ്, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, അനുരാഗ് താക്കൂർ, ഗായിക ആശ ഭോസ്ലെ, ഷാറൂഖ്ഖാൻ , ദീപികപദുക്കോൺ, രൺബീർ കപൂർ തുടങ്ങി നിരവധി പ്രമുഖരും മത്സരം ആസ്വദിക്കുന്നതിനായി മോദി സ്റ്റേഡിയത്തിലെത്തി. ഒടുവിൽ കണ്ണീരോടെ കളംവിടാനായിരുന്നു പക്ഷെ ആരാധകരുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.