ക്രിക്കറ്റ് ലോകകപ്പ്: അഫ്ഗാനിസ്ഥാൻ ടീമിന്റെ മെന്ററായി അജയ് ജഡേജയെ നിയമിച്ചു
text_fieldsഇന്ത്യയിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ മെന്ററായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജയ് ജഡേജയെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എ.സി.ബി) നിയമിച്ചു. ഒക്ടോബർ ഏഴിന് ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം.
1992 മുതല്‍ 2000 വരെ ഇന്ത്യക്കായി 196 ഏകദിനങ്ങളില്‍ കളിച്ച ജഡേജ 37.47 ശരാശരിയില്‍ ആറ് സെഞ്ചുറിയും 30 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 5359 റണ്‍സ് നേടിയിട്ടുണ്ട്. 1992 മുതൽ 2000 വരെ ഇന്ത്യക്കായി 15 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം, 26.18 ശരാശരിയിൽ നാല് അർധ സെഞ്ച്വറിയടക്കം 576 റൺസുമെടുത്തു. 96 ആണ് ടോപ് സ്കോർ.
2015 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ നേടിയ ഒരു ജയം മാത്രമാണ് അഫ്ഗാനിസ്ഥാൻ ടീമിന് എടുത്തുപറയാനുള്ളത്. 2019 ലോകകപ്പിൽ കളിച്ച ഒമ്പത് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. എന്തായാലും ഈ വർഷം മികച്ച പ്രകടനം പുറത്തെടുക്കാനാണ് ടീം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.