ഗിൽ ഫോറടിക്കവേ 'സചിൻ, സചിൻ' ആർപ്പുവിളിയുമായി ആരാധകർ; വിഡിയോ വൈറൽ
text_fieldsമുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ തരക്കേടില്ലാത്ത ഫോമിലാണ് ഇന്ത്യൻ ഓപണർ ശുഭ്മാൻ ഗിൽ ബാറ്റുവീശുന്നത്. ഫീൽഡിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന് രണ്ടാം ദിവസം ഗില്ലിന് പകരം ചേതേശ്വർ പുജാരയാണ് മായങ്ക് അഗർവാളിനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്തത്.
മത്സരത്തിന്‍റെ മൂന്നാം ദിനം വൺഡൗണായി ക്രീസിലെത്തിയ ഗിൽ മികച്ച രീതിയിലാണ് ബാേറ്റന്തിയത്. കിവീസിന്‍റെ ഏറ്റവും മികച്ച പേസറായ ടിം സീത്തിയെ 37ാം ഓവറിൽ ഗിൽ ബൗണ്ടറി കടത്തിയപ്പോൾ ഗാലറിയിൽ 'സച്ചിൻ, സച്ചിൻ' എന്ന് ആരാധകർ ആർപ്പുവിളിച്ചു.
ഗില്ലും സചിന്‍റെ മകൾ സാറ ടെണ്ടുൽക്കറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾക്കിടെയാണ് സംഭവം. വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. എന്നാൽ മേയിൽ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കവേ താൻ സിംഗിളാണെന്നായിരുന്നു ഗിൽ തുറന്നു പറഞ്ഞത്.
വാങ്കഡെ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ 60 ഓവർ പൂർത്തിയാക്കിയ ഇന്ത്യ മൂന്നിന് 198 റൺസെന്ന നിലയിലാണ്. ഗിൽ 47 റൺസെടുത്ത് പുറത്തായി. നായകൻ കോഹ്ലിയും (35) ശ്രേയസ് അയ്യരുമാണ് (1) ക്രീസിൽ. ഇന്ത്യക്കിപ്പോൾ മൊത്തം 461 റൺസ് ലീഡായി.
ആദ്യ ഇന്നിങ്സിൽ 325 റൺസിന് പുറത്തായ ഇന്ത്യ സന്ദർശകരെ 62 റൺസിന് ചുരുട്ടിക്കെട്ടിയിരുന്നു. ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും പാടുകെട്ടി ഇറങ്ങിയ ഇന്ത്യ കൂറ്റൻലക്ഷ്യം മുന്നിൽവെച്ച ശേഷം കിവീസിനെ അതിവേഗം പുറത്താക്കാനാണ് പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.