ചെന്നൈയുടെ സാധ്യതകൾ അവസാനിച്ചിട്ടില്ല; കാരണം ആ ടീമിൽ ധോണിയുണ്ട് -ഇർഫാൻ പത്താൻ
text_fieldsഐ.പി.എല്ലിൽ 10ൽ ഏഴ് കളികളും തോറ്റ് നിൽക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് പിന്തുണയുമായി ഇർഫാൻ പത്താൻ. നിലവിൽ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച നിലയിലാണ് എം.എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്സിെൻറ അവസ്ഥ. എന്നാൽ ചെന്നൈയെ ഒരു കാരണവശാലും തള്ളിക്കളയാനാകില്ലെന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനുള്ളത്. 'ചെന്നൈയ്ക്ക് ഇനിയും പ്ലേ ഓഫിലെത്താന്‍ സാധിക്കും. കാരണം ആ ടീമില്‍ ധോണിയുണ്ട്. ടീമിെൻറ സാദ്ധ്യതകള്‍ പലപ്പോഴും ശക്തമാക്കുന്നത് ധോണിയാണ്.
2010 സീസണിലെ കാര്യം നോക്കാം. അന്ന് ആദ്യത്തെ ഏഴ് കളിയില്‍ അഞ്ചും സിഎസ്‌കെ തോറ്റിരുന്നു. എന്നാല്‍ അവര്‍ ആ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി കിരീടം നേടി. ഇത് ധോണിയുടെ മാജിക്കാണ്.'-പത്താൻ പറയുന്നു.'ഇപ്പോഴത്തെ നിലയിൽനിന്ന് ഏതെങ്കിലും ഒരു ടീമിന് മുന്നോട്ട് പോകാൻ കഴിയുമെങ്കിൽ അത് ചെന്നൈക്ക് മാത്രമാണ്. കളിക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സിഎസ്‌കെക്ക് നന്നായി അറിയാം. കളിക്കാരെ വളരെ കംഫർട്ടബിൾ ആക്കിയാണവർ മുന്നോട്ട് പോകുന്നത്. ഞാൻ 2015 ൽ ടീമിെൻറ ഭാഗമായിരുന്നു. ഈ ഫ്രാഞ്ചൈസിക്ക് 21-22 വർഷത്തേക്ക് എങ്ങനെ ക്രിക്കറ്റ് പ്രവർത്തിപ്പിക്കാമെന്ന് നന്നായി അറിയാം'-പത്താൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
'ധോണി ടീമിനെ നയിക്കുന്ന കാലത്തോളം ചെന്നൈയ്ക്ക് സാധ്യതയില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്. വര്‍ഷങ്ങളായി അവര്‍ നല്ല ക്രിക്കറ്റാണ് കളിക്കുന്നത്. ഈ വര്‍ഷം ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന എന്നിവര്‍ അവരുടെ നിരയിലില്ല. എന്നാലും ധോണിയുള്ളത് കൊണ്ട് അവര്‍ക്ക് വിജയം നേടാന്‍ സാധിക്കും'-അദ്ദേഹം കൂട്ടിച്ചേർത്തു. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിൻറ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. ടൂർണമെൻറിലെ മറ്റ് ടീമുകളുടെ ജയപരാജയങ്ങൾകൂടി ആശ്രയിച്ചാണ് ചെന്നൈയുടെ പ്ലേഒാഫ് സാധ്യത നിലനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.