'ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞു'; കോഹ്ലിക്കെതിരെ സൈബർ ആക്രമണം
text_fieldsന്യൂഡൽഹി: ദീപാവലി ആശംസകൾക്കൊപ്പം പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞ വിരാട് കോഹ്ലിക്കെതിരെ സൈബർ ആക്രമണം. പരിസ്ഥിതിക്ക് േദാഷകരമാകുന്നതിനാൽ പടക്കങ്ങൾ ഒഴിവാക്കണമെന്ന് ആശംസ വിഡിയോയിൽ വിരാട് കോഹ്ലി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ കോഹ്ലിയുടെ പ്രസ്താവനക്കെതിരെ നിരവധിപേർ രംഗത്തെത്തി. കോഹ്ലി മുൻ കാലങ്ങളിൽ പടക്കം പൊട്ടിക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് സൈബർ ആക്രമണം കൊഴുക്കുന്നത്. ഐ.പി.എൽ മേളകളിലും ലോകകപ്പിലും ആഘോഷഭാഗമായി പടക്കം പൊട്ടിക്കുന്നത് നിർത്താൻ പറയാൻ ധൈര്യമുണ്ടോയെന്നും നിരവധി പേർ ചോദിച്ചു.
കോഹ്ലി മരം വെട്ടിയുണ്ടാക്കിയ ബാറ്റ് ഉപയോഗിക്കുന്നത് പ്രകൃതിക്ക് ദോഷം ചെയ്യില്ലേ എന്നും നിരവധിപേർ കമൻറ് ചെയ്തു. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളാണ് പ്രധാനമായും സൈബർ ആക്രമണം അഴിച്ചുവിടുന്നത്.
കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ മുൻ വർഷങ്ങളിൽ സമാന അഭിപ്രായം പറഞ്ഞതിന് രൂക്ഷമായ സൈബർ ആക്രമണം നേരിട്ടിരുന്നു. അതേ സമയം കോഹ്ലിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. സ്റ്റാൻഡ് വിത്ത് വിരാട് കോഹ്ലി ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.