ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാനായി തെരുവുകളിൽ വരി നിൽക്കുന്ന മനുഷ്യരെ ഇന്ത്യയിൽ കണ്ടു -ഡേവിഡ് വാർണർ
text_fieldsസിഡ്നി: ഇന്ത്യയിൽ കോവിഡ് രൂക്ഷമായതോടെ പാതിവഴിയിൽ നിർത്തിയ ഐ.പി.എൽ അവസാനിപ്പിച്ച് ക്വാറൻറീനു ശേഷം ആസ്ട്രേലിയയിൽ തിരിച്ചെത്തിയ ഡേവിഡ് വാർണർ തെൻറ അുനഭവങ്ങൾ മനസ്സുതുറന്ന് പങ്കുവെച്ചു. സൺറൈസേഴ്സ് ഹൈദരാബാദിെൻറ ക്യാപ്റ്റനായ വാർണർ ഇന്ത്യയിൽ നിന്നും കേട്ട വാർത്തകൾ ഉള്ളുലക്കുന്നതായിരുന്നെന്ന് ആസ്ട്രേലിയയിലെ ഒരു റേഡിയോയോട് പ്രതികരിച്ചു.
''ടിവിയിൽ വാർത്തകൾ കാണുേമ്പാൾ ഇന്ത്യയിലെ ഓക്സിജൻക്ഷാമത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. നിങ്ങൾക്കറിയുമോ, ആളുകൾ തങ്ങളുടെ മരണപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി തെരുവുകളിൽ വരി നിൽക്കുകയായിരുന്നു. നമ്മളിത്തരം വാർത്തകൾ ഒന്നിലേറെത്തവണ കണ്ടു. ഇത് ഭീതിതമായ അവസ്ഥയാണ്. ഒരു മനുഷ്യനെന്ന നിലയിൽ ചിന്തിക്കുേമ്പാൾ ഇത് വളരെ സങ്കടപ്പെടുത്തിയ ഒന്നാണ്''.
''ഐ.പി.എൽ മാറ്റിവെച്ചത് നന്നായി. ബയോ ബബിൾ പാലിക്കുകയെന്നത് വിഷമകരമായ കാര്യമായിരുന്നു. പക്ഷേ മാനേജ്മെൻറ് ഏറ്റവും മികച്ച സുരക്ഷ തന്നെ നൽകി. ഇന്ത്യയിൽ എല്ലാവരും ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരാണ്'' -വാർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.